മഞ്ചേരി: ദലിത് യുവതിയെ ഭീഷണിപ്പെടുത്തുകയും മാനഹാനി വരുത്തുകയും ചെയ്തതിന് 60കാരനെ മഞ്ചേരി എസ്.സി, എസ്.ടി സ്പെഷല്‍ കോടതി ശിക്ഷിച്ചു. തേഞ്ഞിപ്പലം സ്വദേശി ജയരാജന് നായരെയാണ് ജഡ്ജി എം.പി. ജയരാജ് മൂന്നു വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2019 ഫെബ്രുവരി നാലിന് മേലേ ചോളാരിയിലാണ് കേസിനാസ്പദമായ സംഭവം.
ഇരുവരും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റീഫില്ലിങ് യൂനിറ്റില്‍ ജോലി ചെയ്തിരുന്നു. ഈ പരിചയം വെച്ച് യുവതിയെ സമീപിച്ച പ്രതി ദേഹത്ത് സ്പര്‍ശിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ പരാതിക്കാരിയുടെയും മാതാവിന്റെയും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കൊണ്ടോട്ടി ഡിവൈ.എസ്.പിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.