കോവിഡ് കെയർ സെൻററിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ലെ കോ​വി​ഡ് കെ​യ​ർ സെൻറ​റി​ൽ പ്ര​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ജ​യി​ലി​ൽ നി​ന്നെ​ത്തി​ച്ച ത​മി​ഴ്നാ​ട് ഇ​ട​യ​കു​ളം അ​രി​യ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​തീ​ഷാ​ണ്​ (35) ക​ഴു​ത്തി​ല്‍ മു​റി​വേ​ല്‍പ്പി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

കോ​വി​ഡ് പോ​സി​റ്റി​വാ​യ ത​ട​വു​കാ​രെ മ​ഞ്ചേ​രി കോ​ഴി​ക്കോ​ട് റോ​ഡി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലാ​ണ് താ​മ​സി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് പേ​ർ ഉ​ണ്ടാ​യി​രു​ന്ന മു​റി​യി​ൽ ഇ​യാ​ൾ ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ​ഹ​ത​ട​വു​കാ​ർ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​തി​ൽ പൊ​ളി​ച്ച്​ അ​ക​ത്ത് ക​യ​റി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​രൂ​ർ പൊ​ലീ​സ് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ്​ സ​തീ​ഷ്. കൂ​ട്ടു​പ്ര​തി​യാ​യ ഭാ​ര്യ പാ​ല​ക്കാ​ട് ജി​ല്ല ജ​യി​ലി​ലാ​ണ്. പാ​ല​ക്കാ​ട് ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​നാ​യ ഇ​യാ​ളെ മ​ഞ്ചേ​രി​യി​ലെ സെൻറ​റി​ലേ​ക്ക് എ​ത്തി​ച്ച​ത്.

Tags:    
News Summary - Defendant attempted suicide at covid Care Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.