മഞ്ചേരി: ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കോട്ടയവും വനിതവിഭാഗത്തിൽ എറണാകുളവും കലാശപ്പോരിലേക്ക് യോഗ്യത നേടി. ആദ്യം നടന്ന വനിത സെമിഫൈനലിൽ എറണാകുളം 75 -52 എന്ന സ്കോറിനാണ് കൊല്ലത്തെ പരാജയപ്പെടുത്തിയത്. രണ്ടാം സെമിയിൽ തൃശൂർ -കോട്ടയം മത്സരത്തിലെ വിജയികളുമായി ഫൈനലിൽ ഏറ്റുമുട്ടും. പുരുഷ വിഭാഗത്തിലെ ആദ്യ സെമിയിൽ ഇന്റർനാഷനൽ താരം ജിൻസ് കെ. ജോബിയുടെയും എൻ.ബി.എ അക്കാദമി താരം കൃഷ്ണലാൽ മുകേഷിന്റെയും നേതൃത്വത്തിൽ ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ കോട്ടയം 85 -52ന് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ തൃശൂർ -ആലപ്പുഴ മത്സരത്തിലെ വിജയികളെ നേരിടും. വിജയികൾക്ക് സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ എവർ റോളിങ് ട്രോഫി, വേലാണ്ടി അച്ചു മാസ്റ്റർ, പി.കെ.എസ് നായിഡു മെമ്മോറിയൽ എവർ റോളിങ് ട്രോഫികൾ എന്നിവ നൽകും. മലപ്പുറം ജില്ല ബാസ്കറ്റ് ബാൾ അസോ. മുൻ സെക്രട്ടറിയും കേരള ബാസ്കറ്റ് ബാൾ അസോ. ട്രഷററുമായ ജഗദീഷ് ചന്ദ്രദാസിന്റെ പേരിൽ ഏർപ്പെടുത്തിയ മൂല്യമുള്ള കളിക്കാരനുള്ള പുരസ്കാരവും ക്യാഷ് അവാർഡും ഇരുവിഭാഗങ്ങൾക്കും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.