മഞ്ചേരി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനായി സ്കൂൾ മൈതാനത്തിന്റെ ചുറ്റുമതിൽ പൊളിച്ചു. മഞ്ചേരി മണ്ഡലംതല സദസ്സിന്റെ വേദിയായ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തിന്റെ ചുറ്റുമതിലാണ് പൊളിച്ചു നീക്കിയത്. ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ മൂന്ന് ഗേറ്റുകളുണ്ടെങ്കിലും മന്ത്രിമാർ സഞ്ചരിക്കുന്ന ബസിന് പ്രവേശിക്കാനായാണ് മതിൽ പൊളിച്ചതെന്നാണ് അധികൃതർ പറയുന്നത്.
മതിൽ പൊളിച്ചതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും രംഗത്തെത്തി. ഗ്രൗണ്ടിലെ ശുചിമുറി ഉൾപ്പെടെ നന്നാക്കാനുള്ള ശ്രമവും ഇതിനൊപ്പം നടക്കുന്നുണ്ട്. കാലങ്ങളായി സർക്കാർ, ഇതര പരിപാടികൾ ഗ്രൗണ്ടിൽ നടക്കാറുണ്ട്. ആദ്യമായാണ് മതിൽ പൊളിച്ചു നീക്കുന്നത്. അടുത്ത ബുധനാഴ്ചയാണ് നവകേരള സദസ്സ്. അതേസമയം, പരിപാടിക്ക് ശേഷം മതിൽ പുനർനിർമിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.