മഞ്ചേരി: ചുമതലയേറ്റ ശേഷം ആരോഗ്യമന്ത്രി വിണാ ജോർജ് ആദ്യമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നു. ശനിയാഴ്ച വൈകീട്ട് നാലിനാണ് സന്ദർശനം. മെഡിക്കൽ കോളജിെൻറ പരാധീനതകൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്:
പേരിെനാരു മെഡിക്കൽ കോളജ്
പേരിൽ മാത്രമാണ് മെഡിക്കൽ കോളജ് ആശുപത്രി. ചികിത്സയിൽ താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലെന്നതാണ് യാഥാർഥ്യം. വരുന്നവരെ മടക്കിയയക്കുന്നതു െകാണ്ടുതന്നെ ''മടക്കൽ കോളജ്'' എന്നൊരു പേരുപോലുമുണ്ട്. 2013 സെപ്റ്റംബർ ഒന്നിനാണ് ശിഹാബ് തങ്ങൾ സ്മാരക ജനറൽ ആശുപത്രി അന്നത്തെ യു.ഡി.എഫ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയത്. ഇതോടെ ജനറൽ ആശുപത്രിയും തൊട്ടടുത്ത് പുതുതായി നിർമിച്ച മാതൃ -ശിശു ആശുപത്രിയും നഷ്ടമായി. നേരത്തേ ജനറൽ ആശുപത്രി, കുട്ടികളുടെ ആശുപത്രി എന്നിവയിലായി 800 കിടക്കകൾ ഉണ്ടായിരുന്നു. എന്നാൽ, മെഡിക്കൽ കോളജിെൻറ വരവോടെ ഇത് 475 ആയി കുറഞ്ഞു.
ശ്വാസംമുട്ടി ഒരാശുപത്രി
എട്ടുവർഷം പിന്നിട്ടിട്ടും ക്ലിനിക്കൽ ടീച്ചിങ് സൗകര്യം വർധിപ്പിക്കുന്നതോടൊപ്പം പോസ്റ്റ് ഗ്രാജ്വേറ്റ്, പാരാമെഡിക്കൽ കോഴ്സുകളോ സൂപ്പർ സ്പെഷാലിറ്റി വകുപ്പുകളോ ആരംഭിക്കാനാവശ്യമായ കെട്ടിടങ്ങൾ നിർമിക്കാൻ വേണ്ട സ്ഥലസൗകര്യം ലഭ്യമല്ല എന്നതാണ് മഞ്ചേരി മെഡിക്കൽ കോളജ് നേരിടുന്ന പ്രധാന പ്രതിസന്ധി. ഇരുന്നൂറും മുന്നൂറും ഏക്കർ സ്ഥലത്താണ് സംസ്ഥാനത്തെ മറ്റു സർക്കാർ മെഡിക്കൽ കോളജുകൾ പ്രവർത്തിക്കുന്നതെങ്കിൽ 21 ഏക്കർ മാത്രമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ മെഡിക്കൽ കോളജ് കാമ്പസാണ് മഞ്ചേരിയിലേത്. നഗര പ്രദേശമായതിനാൽ സ്ഥലമേറ്റെടുക്കാൻ കോടിക്കണക്കിന് രൂപയാണ് ചെലവിടേണ്ടി വരുന്നത്. നഗരത്തിൽ നിന്ന് മാറി ആശുപത്രി മാറ്റിസ്ഥാപിക്കണമെന്നാണ് ആശുപത്രിയിലെ അധ്യാപക സംഘടനകളുടെ ആവശ്യം. മെഡിക്കൽ കോളജും കൊളീജിയറ്റ് ആശുപത്രിയും 10 കിലോമീറ്റർ പരിധിയിലോ 30 മിനിറ്റ് കൊണ്ട് യാത്ര ചെയ്ത് എത്താവുന്നതോ ആയ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി സ്ഥാപിക്കാൻ നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) മാനദണ്ഡങ്ങൾ അനുവദിക്കുന്നുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഭരണാനുമതി ലഭിച്ച പ്രവൃത്തിപോലും ആരംഭിച്ചില്ല
രോഗികൾ ക്രമാതീതമായി വർധിച്ചതോടെയാണ് 2017ൽ ഒ.പി ബ്ലോക്ക് നിർമിക്കാനായി പദ്ധതി തയാറാക്കിയത്. ഭരണാനുമതി ലഭിച്ചെങ്കിലും നിർമാണ പ്രവൃത്തി ആരംഭിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിന് പണം അടച്ചെങ്കിലും പദ്ധതി അനിശ്ചിതമായി നീണ്ടു. ഇതേവർഷംതന്നെ അനുമതി ലഭിച്ച റേഡിയോളജി ആൻഡ് ലബോറട്ടറി കോംപ്ലക്സ്, 2018ൽ അനുമതി ലഭിച്ച സ്റ്റോർ കോംപ്ലക്സ് എന്നിവയുടെയും സ്ഥിതി സമാനമാണ്.
ഇഴഞ്ഞിഴഞ്ഞ് നിർമാണം
105 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ബൃഹത്പദ്ധതികളാണ് മെഡിക്കൽ കോളജിൽ പുരോഗമിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ഹോസ്റ്റൽ കെട്ടിടം, ജീവനക്കാർക്ക് ക്വാർട്ടേഴ്സുകൾ, ഓഡിറ്റോറിയം എന്നിവയാണ് നിർമിക്കുന്നത്. അഞ്ച് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം, 10 നിലകളിലായുള്ള അനധ്യാപക ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവ പുരോഗമിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. എന്നാൽ, വൈദ്യുതി ലഭിച്ചിട്ടില്ലാത്തതിനാൽ ഒമ്പത് മാസം കഴിഞ്ഞിട്ടും ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല. ആൺകുട്ടികളുടെ ഹോസ്റ്റലിൽ താൽക്കാലികമായി പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുകയാണ്. നിർമാണ പ്രവൃത്തിക്കായി ലഭിച്ച വൈദ്യുതി വെച്ചാണ് താൽക്കാലിക പ്രവർത്തനം. ഇതിന് അമിത ബില്ലാണ് ലഭിക്കുന്നത്. മറ്റുള്ള കുട്ടികൾ മേലാക്കത്ത് സ്വകാര്യ കെട്ടിടത്തിലാണ് താമസിക്കുന്നത്. നിലവിൽ 420 കുട്ടികളാണ് പഠനം നടത്തുന്നത്. ഇവർക്കുതന്നെ മതിയായ താമസ സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. പുതിയ അധ്യയന വർഷത്തിൽ 110 കുട്ടികൾ കൂടി എത്തുന്നതോടെ ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായില്ലെങ്കിൽ സ്വകാര്യ കെട്ടിടങ്ങളെ ആശ്രയിക്കേണ്ടി വരും.
രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ഡോക്ടർമാരില്ല
119 അധ്യാപക തസ്തികകളാണ് ആശുപത്രിയിൽ. ഇത് 800 രോഗികൾക്ക് ആനുപാതികമായാണ്. എന്നാൽ, ഏകദേശം 3000ത്തിലധികം രോഗികളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. നിലവിലുള്ളതിനേക്കാൾ നാലിരട്ടി ഡോക്ടർമാരാണ് വേണ്ടത്. നേത്രരോഗം, ഇ.എൻ.ടി, ത്വഗ്രോഗം എന്നിവക്ക് പി.ജി കോഴ്സിന് അനുമതി ലഭിച്ചതിനാൽ ആറ് ഡോക്ടർമാരുടെ കൂടി സേവനം ലഭിക്കും. എന്നാൽ, സൂപ്പർ സ്പെഷാലിറ്റി വിഭാഗമായ ന്യൂറോളജി, യൂറോളജി, കാർഡിയോളജി, നെഫ്രോളജി, ഗ്യാസ്ട്രോളജി എന്നിവക്കൊന്നും സേവനം ലഭ്യമല്ല. ശുചീകരണ, സെക്യൂരിറ്റി ജീവനക്കാരുടെയും കുറവുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് വേണ്ട സൗകര്യങ്ങളൊന്നും ഇവിടെയില്ല. ഇടുങ്ങിയ മുറിയിലാണ് പ്രവർത്തനം. 45 ലക്ഷം രൂപ ചെലഴിച്ച് പദ്ധതി ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. ഡോക്ടർമാർക്കും നഴ്സുമാർക്കും വിശ്രമമുറി, മറ്റു സൗകര്യങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയത്. എന്നാൽ, നിലവിലെ അത്യാഹിത വിഭാഗത്തെയും പുതിയ സ്ഥലത്തെയും തമ്മിൽ ബന്ധിപ്പിക്കാൻ ഇനിയും സമയമെടുക്കും. അത്യാഹിത വിഭാഗം താൽക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റിയാൽ മാത്രമേ ചുമരുകൾ പൊളിച്ച് ഇത് ബന്ധിപ്പിക്കാനാകൂ. കൂടാതെ വായുസഞ്ചാരം സുഗമമാക്കാനും സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. 90 ലക്ഷം രൂപ ചെലവഴിച്ചുള്ള രണ്ടാം ഘട്ട നവീകരണം ഡിസംബർ ആദ്യത്തിൽ ആരംഭിക്കും. രണ്ടു മാസംകൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.