മഞ്ചേരി: ഏറെനാളായി അടഞ്ഞുകിടന്ന മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കാന്റീൻ തുറക്കാൻ നടപടിയായി. കഴിഞ്ഞ ദിവസം കാന്റീൻ നടത്തിപ്പിന് ടെൻഡർ നൽകി. രണ്ടാഴ്ചക്കകം കാന്റീൻ തുറക്കാൻ കഴിയുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. നേരേത്ത നടത്തിപ്പിന് കരാർ എടുത്തവരുടെ കാലാവധി കഴിഞ്ഞതോടെ ആറ് മാസമായി കാന്റീൻ അടച്ചിട്ടിരിക്കുകയാണ്. ഇത് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതോടെ ആശുപത്രിക്ക് പുറത്തുള്ള ഭക്ഷണശാലകളെയും കൂൾബാറുകളെയും രോഗികൾക്ക് ആശ്രയിക്കേണ്ടി വന്നു.
കരാർ കഴിഞ്ഞതിന് പുറമെ അറ്റകുറ്റപ്രവൃത്തിയും ഇവിടെ നടത്താനുണ്ടായിരുന്നു. ഇതിന് എസ്റ്റിമേറ്റ് തയാറാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ഏൽപിച്ചു. എന്നാൽ, പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി ഏറ്റെടുത്താൽ ഇനിയും കാന്റീൻ തുറക്കാൻ വൈകുമെന്ന് കണ്ടതോടെ താൽക്കാലികമായി മറ്റൊരു ഏജൻസിയെ ഏൽപിച്ചു.
പ്രവൃത്തി പൂർത്തിയാക്കി ഉടൻ കാന്റീൻ തുറക്കാനാകുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.