ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് സ​​വി​​ശേ​​ഷ തി​​രി​​ച്ച​​റി​​യ​​ല്‍ കാ​​ർ​​ഡ്: രാ​​ജ്യ​​ത്തെ ആ​​ദ്യ ന​​ഗ​​ര​​സ​​ഭ​​യാ​​കാ​​ൻ മ​​ഞ്ചേ​​രി

മ​​ഞ്ചേ​​രി: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് സ​​വി​​ശേ​​ഷ തി​​രി​​ച്ച​​റി​​യ​​ല്‍ കാ​​ര്‍ഡ് (യു.​​ഡി.​​ഐ.​​ഡി) ന​​ൽ​​കു​​ന്ന രാ​​ജ്യ​​ത്തെ ആ​​ദ്യ ന​​ഗ​​ര​​സ​​ഭ​​യാ​​കാ​​ൻ മ​​ഞ്ചേ​​രി ഒ​​രു​​ങ്ങു​​ന്നു.

പ്ര​​ഖ്യാ​​പ​​നം ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ പ​​ത്തി​​ന് ന​​ഗ​​ര​​സ​​ഭ ഓ​​ഫി​​സ് പ​​രി​​സ​​ര​​ത്ത് അ​​ഡ്വ.​​യു.​​എ. ല​​ത്തീ​​ഫ് എം.​​എ​​ൽ.​​എ നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന് ന​​ഗ​​ര​​സ​​ഭ അ​​ധി​​കൃ​​ത​​ർ വാ​​ർ​​ത്ത സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ത​​ന്മു​​ദ്ര ഭി​​ന്ന​​ശേ​​ഷി സ​​ർ​​വേ റി​​പ്പോ​​ർ​​ട്ട് ജി​​ല്ല ക​​ല​​ക്ട​​ട​​ർ വി.​​ആ​​ർ. വി​​നോ​​ദ് പ്ര​​കാ​​ശ​​നം ചെ​​യ്യും.

ന​​ഗ​​ര​​സ​​ഭ പ​​രി​​ധി​​യി​​ല്‍ ന​​ട​​ത്തി​​യ സ​​ര്‍വേ​​യി​​ല്‍ 1207 ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രെ ക​​ണ്ടെ​​ത്തി യു.​​ഡി.​​ഐ.​​ഡി​​യി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യി​​ച്ചു. ഇ​​തി​​ൽ 721പേ​​ർ പു​​രു​​ഷ​​ന്മാ​​രാ​​ണ്. 18 വ​​യ​​സ്സിന് മു​​ക​​ളി​​ലു​​ള്ള 972 പേ​​രു​​മു​​ണ്ട്.

ന​​ഗ​​ര​​സ​​ഭ​​യി​​ലെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, അം​​ഗ​​ൻവാ​​ടി പ്ര​​വ​​ർ​​ത്ത​​ക​​ർ, ആ​​ശ പ്ര​​വ​​ർ​​ത്ത​​ക​​ർ, എ​​ൻ.​​എ​​സ്.​​എ​​സ് വ​​ള​​ൻ​​റി​​യ​​ർ​​മാ​​ർ തു​​ട​​ങ്ങി​​വ​​ർ​​ക്കെ​​ല്ലാം പ​​രി​​ശീ​​ല​​നം ന​​ൽ​​കി​​യ ശേ​​ഷ​​മാ​​യി​​രു​​ന്നു യു.​​ഡി.​​ഐ.​​ഡി പോ​​ർ​​ട്ട​​ലി​​ലെ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ. ഭി​​ന്ന​​ശേ​​ഷി സ​​ര്‍വേ ആ​​യ ‘ത​​ന്മു​​ദ്ര’ വ​​ഴി അം​​ഗ​​ൻ വാ​​ടി പ്ര​​വ​​ര്‍ത്ത​​ക​​ര്‍ മു​​ഖേ​​ന ശേ​​ഖ​​രി​​ച്ച വി​​വ​​ര​​ങ്ങ​​ൾ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ലെ എ​​ന്‍.​​എ​​സ്.​​എ​​സ് വ​​ള​​ന്റിയ​​ര്‍മാ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ വെ​​ബ്സൈ​​റ്റി​​ലേ​​ക്ക് ചേ​​ര്‍ത്തു.

മൂ​​ന്ന് ത​​വ​​ണ കെ.​​എ​​സ്.​​എ​​സ്.​​എം സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ യു.​​ഡി.​​ഐ.​​ഡി അ​​ദാ​​ല​​ത്തു​​ക​​ളും ര​​ണ്ട് ത​​വ​​ണ പ്ര​​ത്യേ​​ക മെ​​ഡി​​ക്ക​​ൽ ബോ​​ർ​​ഡ് ചേ​​ർ​​ന്ന് ഭി​​ന്ന​​ശേ​​ഷി സ്‌​​ക്രീ​​നി​​ങ്ങും ന​​ട​​ത്തി. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍, വാ​​ര്‍ഡ്‌, ഭി​​ന്ന​​ശേ​​ഷി തോ​​ത്, പ്രാ​​യം, തു​​ട​​ങ്ങി ആ​​ധി​​കാ​​രി​​ക വി​​വ​​ര​​ങ്ങ​​ള്‍ ഇ​​നി ന​​ഗ​​ര​​സ​​ഭ രേ​​ഖ​​യി​​ലു​​ണ്ടാ​​കും. ഇ​​ത് മു​​ന്നോ​​ട്ടു​​ള്ള പ​​ദ്ധ​​തി പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​നും ആ​​സൂ​​ത്ര​​ണ​​ത്തി​​നും മു​​ത​​ല്‍കൂ​​ട്ടാ​​കും.

ഭി​​ന്ന​​ശേ​​ഷി മേ​​ഖ​​ല​​യി​​ൽ ഓ​​രോ വ​​ർ​​ഷ​​വും വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളും ന​​ഗ​​ര​​സ​​ഭ ന​​ട​​പ്പി​​ലാ​​ക്കി വ​​രു​​ന്നു​​ണ്ട്. കു​​ട്ടി​​ക​​ൾ​​ക്ക് സ്കോ​​ള​​ർ​​ഷി​​പ്പ് ന​​ൽ​​കാ​​ൻ ഒ​​രു കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത്.

അ​​വ​​ർ​​ക്ക് വേ​​ണ്ട സ​​ഹാ​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ന​​ൽ​​ക​​ൽ, മു​​ച്ച​​ക്ര വാ​​ഹ​​ന വി​​ത​​ര​​ണം തു​​ട​​ങ്ങി​​യ​​വ​​യും ന​​ട​​പ്പി​​ലാ​​ക്കു​​ന്നു​​ണ്ടെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.

വാ​​ർ​​ത്തസ​​മ്മേ​​ള​​ന​​ത്തി​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ൻ വി.​​എം. സു​​ബൈ​​ദ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ വി.​​പി. ഫി​​റോ​​സ്, സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ​​രാ​​യ എം. ​​എ​​ൽ​​സി, യാ​​ഷി​​ക് മേ​​ച്ചേ​​രി, റ​​ഹീം പു​​തു​​ക്കൊ​​ള്ളി, എ​​ൻ.​​കെ. ഖൈ​​റു​​ന്നീ​​സ, സെ​​ക്ര​​ട്ട​​റി എ​​ച്ച്. സി​​മി, കൗ​​ൺ​​സി​​ല​​ർ മ​​രു​​ന്ന​​ൻ മു​​ഹ​​മ്മ​​ദ്, കേ​​ര​​ള സാ​​മൂ​​ഹ്യ സു​​ര​​ക്ഷാ മി​​ഷ​​ൻ ജി​​ല്ല കോ​​ഓ​​ഡി​​നേ​​റ്റ​​ർ ജി​​ഷോ ജെ​​യിം​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags:    
News Summary - Special identity card for the disabled-Manjeri to become the first municipal council in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.