മഞ്ചേരി: പഴയ ബൈക്ക് ഭാഗങ്ങൾ ഉപയോഗിച്ച് മിനി ബൈക്ക് നിർമിച്ച് വിദ്യാർഥികൾ. ചെറുകുളം സ്വദേശികളായ കൊയിലാണ്ടി വീട്ടിൽ മുഹമ്മദ് സഫാദ് (16), മുഹമ്മദ് നിൻഹാസ് (18), പൊട്ടിയാറക്കൽ വീട്ടിൽ മുഹമ്മദ് മിദ്ലാജ് (17), അൻഷിഫ് (17), മുഹമ്മദ് സുഫൈൽ (18) എന്നിവർ ചേർന്നാണ് ഈ അടിപൊളി ബൈക്ക് നിർമിച്ച് നാട്ടിൽ താരമായത്.
എളങ്കൂർ പി.എം.എസ്.എ.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സഫാദിെൻറ നേതൃത്വത്തിലായിരുന്നു നിർമാണം. സഫാദിെൻറ പിതാവ് ഷംസുദ്ദീനും ഇവർക്കുവേണ്ട പിന്തുണ നൽകി. ജി.ഐ പൈപ്പാണ് ചേസിന് ഉപയോഗിച്ചത്. പെട്രോൾ ശേഖരിക്കുന്നതും ഇതിനകത്താണ്.
പഴയ സി.ടി 100 ബൈക്കിെൻറ എൻജിനും ടയറും ഉപയോഗിച്ചാണ് വാഹനം നിർമിച്ചത്. സൈക്കിളിെൻറ സീറ്റ് തന്നെയാണ് ഒരാൾക്ക് സഞ്ചരിക്കാൻ പറ്റുന്ന ൈബക്കിനും ഉപയോഗിച്ചിരിക്കുന്നത്. സഫാദ് തന്നെയാണ് വെൽഡിങ് ജോലികളും പൂർത്തിയാക്കിയത്. 20 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കി. 8000 രൂപ ചെലവ് വന്നു. പെട്രോളിലാണ് വാഹനം ഓടുന്നത്.
ഏറെ നാളത്തെ സ്വപ്നമാണ് പൂർത്തിയായതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഓഫ് റോഡ് ജീപ്പ് നിർമിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, ഭാരിച്ച ചെലവ് വരുമെന്ന് ഓർത്തതോടെ ബൈക്ക് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. നിരവധി പേരാണ് വാഹനം കാണാനും ഫോട്ടോ എടുക്കാനുമായി സഫാദിെൻറ വീട്ടിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.