എം.​ഡി.​എം.​എ കേ​സി​ൽ പ്ര​തി​ക്ക് പ​ത്ത​ര​വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം പി​ഴ​യും

മ​ഞ്ചേ​രി: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ പ്ര​തി​ക്ക് പ​ത്ത​ര​വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. ചാ​പ്പ​ന​ങ്ങാ​ടി കു​റു​പ്പും​പ​ടി നൊ​ണ്ട​ത്ത് അ​ബ്ദു​ൽ സ​ലാ​മി​നെ​യാ​ണ് (35) മ​ഞ്ചേ​രി എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​മ്പ​തു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022 ഏ​പ്രി​ൽ എ​ട്ടി​ന് രാ​ത്രി 9.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ ബൈ​പാ​സ് ജ​ങ്ഷ​ന് സ​മീ​പ​ത്തു​നി​ന്ന് 23.68 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ത​ന്നെ വി​ചാ​ര​ണ ന​ട​ത്തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കോ​ട്ട​ക്ക​ൽ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്രി​യ​നാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ആ​യി​രു​ന്ന എം.​കെ. ഷാ​ജി അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍മാ​രാ​യ അ​ബ്ദു​ൽ സ​ത്താ​ര്‍ ത​ലാ​പ്പി​ൽ, പി. ​സു​രേ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Ten and a half years rigorous imprisonment and fine for accused in the MDMA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.