മഞ്ചേരി: നഗരത്തിലെ മൂന്ന് റോഡുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. തുറക്കല്‍ സെന്‍ട്രല്‍ ജങ്ഷന് റോഡ്, മഞ്ചേരി-മലപ്പുറം റോഡ്, ചെരണി സബ്സ്റ്റേഷന് റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
ഈ റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി റോഡ് കീറിയിരുന്നു. ഇത് ടാറിങ് നടത്തിയതിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 40 വര്‍ഷം പഴക്കമുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി 2018ലാണ് റോഡ് വെട്ടിപ്പൊളിച്ചത്.
വര്‍ഷങ്ങളോളം റോഡ് ടാര്‍ ചെയ്യാതെ കിടന്നത് യാത്ര ദുരിതത്തിനിടയാക്കിയിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മഞ്ചേരിയില്‍ നേരിട്ടെത്തിയാണ് റോഡ് നന്നാക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടർന്ന് പൈപ്പ്ലൈന് സ്ഥാപിച്ച് കഴിഞ്ഞ വർഷമാണ് റോഡ് പൂര്‍വ സ്ഥിതിയിലാക്കിയത്. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പി. ജോതീന്ദ്രകുമാര്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ലീജിയ രാജു, വിജിലന്‍സ് എസ്.ഐ. സജി, എ.എസ്.ഐ. ടി.ടി. ഹനീഫ, എസ്.സി.പി.ഒ. എം.കെ. ധനേഷ്, സി.പി.ഒ. അഭിജിത്ത് ദാമോദര്‍ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.