പുലാമന്തോൾ: ചരിത്ര യാഥാർഥ്യങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണ് ഫാഷിസ്റ്റുകൾ ചരിത്രത്തെ തങ്ങൾക്കനുകൂലമായി മാറ്റിയെഴുതാൻ ശ്രമിക്കുന്നതെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. കുരുവമ്പലം വാഗൺ ദുരന്ത സ്മാരക സമിതി ചെമ്മലശ്ശേരി രണ്ടാം മൈലിൽ സംഘടിപ്പിച്ച 101ാമത് വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാരക സമിതി ചെയർമാൻ സലിം കുരുവമ്പലം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ഉസ്മാൻ താമരത്ത്, വി.പി. മുഹമ്മദ് ഹനീഫ, എം.കെ. ഉമറുദ്ദീൻ, പി. ഷൗക്കത്ത്, കെ.ടി. റഷീദ്, സി.പി. മുഹമ്മദ്, ടി.കെ. സൈതാലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.