മേലാറ്റൂർ: ഓൺലൈൻ പ്ലാറ്റ്ഫോം വഴി വസ്ത്രം ഓർഡർ നൽകിയ യുവതിയുടെ 32,246 രൂപ നഷ്ടപ്പെട്ടതായി പരാതി. മേലാറ്റൂർ ചോലക്കുളം സ്വദേശിനിയാണ് കഴിഞ്ഞദിവസം മേലാറ്റൂർ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ ഫേസ്ബുക്ക് പേജിൽ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ 1900 രൂപ പണമടച്ച് വസ്ത്രം ഓർഡർ ചെയ്തു.
എന്നാൽ, ഇത് കിട്ടാത്തതിനെ തുടർന്ന് നാല് ദിവസത്തിന് ശേഷം കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചെങ്കിലും ഓർഡർ ചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്ന് അറിയിച്ചു. അടച്ച 1900 രൂപ തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിക്ക് അയച്ചുനൽകിയ ലിങ്കിൽ കയറി ഓൺലൈൻ കമ്പനി പറഞ്ഞതു പ്രകാരം പേര്, അഡ്രസ്, ഒ.ടി.പി എന്നിവ അയച്ചുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പലതവണകളിലായി 30,346 രൂപയടക്കം 32,246 രൂപ നഷ്ടപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.