വിദേശമദ്യവുമായി യുവാവ് പിടിയിൽ

മേലാറ്റൂർ: വിൽപ്പനക്കായി കൊണ്ടുവന്ന ആറ് ലിറ്റർ വിദേശമദ്യവുമായി എടപ്പറ്റ സ്വദേശി പൊലീസ് പിടിയിൽ. പൊട്ടിയോടത്താൽ വടക്കുംപറമ്പ് സാജിലിനെയാണ് (38) മേലാറ്റൂർ പൊലീസ് പിടികൂടിയത്. ബുധനാഴ്ച പകൽ രണ്ടോടെ കീഴാറ്റൂർ മണിയാണിരിക്കടവ് പാലത്തിന് സമീപം വാഹന പരിശോധനയിലാണ് മദ്യം പിടിച്ചത്.

എസ്.എച്ച്.ഒ സി.എസ്. ഷാരോൺ, സി.പി.ഒമാരായ ഐ.പി. രാജേഷ്, എം. പ്രമോദ്, എസ്.സി.പി.ഒ മൻസൂർ അലിഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Tags:    
News Summary - Youth arrested with foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.