ചാ​ലി​യാ​ര്‍ പു​ഴ ക​ട​ക്കാ​ന്‍ ആ​ദി​വാ​സി​ക​ള്‍ ത​യാ​റാ​ക്കി​യ ച​ങ്ങാ​ടം (പാ​ണ്ടി)

ഇരുട്ടുകുത്തിയില്‍ പാലം വാഗ്ദാനത്തിലൊതുങ്ങി ആദിവാസികളുടെ ദുരിതത്തിന് അറുതിയായില്ല

എ​ട​ക്ക​ര: മു​ണ്ടേ​രി ഉ​ള്‍വ​ന​ത്തി​ലെ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ക്ക് ചാ​ലി​യാ​ര്‍ പു​ഴ ക​ട​ക്കാ​ന്‍ പാ​ലം യാ​ഥാ​ര്‍ഥ്യ​മാ​യി​ല്ല. പു​ഴ​ക്ക് മ​റു​ക​ര​യി​ല്‍ അ​ധി​വ​സി​ക്കു​ന്ന ഇ​രു​ട്ടു​കു​ത്തി, ത​രി​പ്പ​പ്പൊ​ട്ടി, വാ​ണി​യം​പു​ഴ, കു​മ്പ​ള​പ്പാ​റ എ​ന്നീ കോ​ള​നി​ക​ളി​ലെ ആ​ദി​വാ​സി​ക​ളാ​ണ് ചാ​ലി​യാ​ര്‍ പു​ഴ​ക്ക് കു​റു​കെ പാ​ല​മെ​ന്ന സ്വ​പ്‌​ന​വു​മാ​യി ക​ഴി​യു​ന്ന​ത്.

2019ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ലാ​ണ് ഇ​രു​ട്ടു​കു​ത്തി​യി​ലെ ന​ട​പ്പാ​ലം ഒ​ലി​ച്ചു​പോ​യ​ത്. നി​ര്‍മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടും അ​ശാ​സ്ത്രീ​യ​ത​യു​മാ​ണ് ന​ട​പ്പാ​ലം ഒ​ലി​ച്ചു​പോ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. പാ​ലം ഒ​ലി​ച്ചു​പോ​യ​തോ​ടെ വ​ന​ത്തി​നു​ള്ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ആ​ദി​വാ​സി​ക​ള്‍ക്ക് ഹെ​ലി​കോ​പ്ട​ര്‍ വ​ഴി​യാ​ണ് ഭ​ക്ഷ്യ​വ​സ്‌​തു​ക്ക​ളും കു​ടി​വെ​ള്ള​വു​മെ​ത്തി​ച്ച​ത്. ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം നി​ര്‍മി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ബ​ജ​റ്റി​ല്‍ ര​ണ്ട് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍, പാ​ലം നി​ര്‍മാ​ണം ന​ട​ന്നി​ല്ല. ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ ഇ​വി​ടെ പാ​ലം നി​ര്‍മി​ക്കാ​ന്‍ ടോ​ക്ക​ണ്‍ വെ​ക്കു​ക മാ​ത്ര​മാ​ണ് സ​ര്‍ക്കാ​ര്‍ ചെ​യ്ത​ത്.

ഇ​തി​നി​ട​യി​ല്‍ പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പി​ന്റെ കോ​ര്‍പ​സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നാ​ല് കോ​ള​നി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​വി​ക​സ​ന​ത്തി​ന് മൂ​ന്ന് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തി​ല്‍ പാ​ലം നി​ര്‍മാ​ണ​ത്തി​നും ഫ​ണ്ട് ഉ​ണ്ടാ​യി​രു​ന്നു. മ​ണ്ണ് പ​രി​ശോ​ധ​ന​യും മ​റ്റും ന​ട​ന്നെ​ങ്കി​ലും പാ​ല​മെ​ന്ന​ത് ആ​ദി​വാ​സി​ക​ള്‍ക്ക് ഇ​ന്നും സ്വ​പ്‌​ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ല്‍ മു​ള​ക​ള്‍കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ടം (പാ​ണ്ടി) ഉ​പ​യോ​ഗി​ച്ച് പു​ഴ അ​തി​സാ​ഹ​സി​ക​മാ​യി ക​ട​ന്നാ​ണി​വ​ര്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് പു​റം​ലോ​ക​ത്തെ​ത്തു​ന്ന​ത്. നി​ല​മ്പൂ​ര്‍, പോ​ത്തു​ക​ല്‍, മു​ണ്ടേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ര്‍ഥി​ക​ളാ​ണ് പാ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ഏ​റെ ക​ഷ്ട​പ്പെ​ടു​ന്ന​ത്.

മ​ഴ​ക്കാ​ലം ആ​ദി​വ​ാസി​ക​ള്‍ക്ക് ദു​രി​ത​ങ്ങ​ളു​ടെ പെ​രു​മ​ഴ​ക്കാ​ല​മാ​ണ്. ഇ​ത്ത​വ​ണ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ആ​ദി​വാ​സി​ക​ള്‍ കാ​ട്ടി​ല്‍നി​ന്ന് മു​ള​ക​ള്‍ വെ​ട്ടി ച​ങ്ങാ​ടം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, മ​ഴ ആ​രം​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ള്‍ പു​ഴ ക​ട​ക്കാ​ന്‍ ഇ​വ​ര്‍ക്ക് പ്ര​യാ​സ​മി​ല്ല.

Tags:    
News Summary - misery of the tribals did not end with the promise of a bridge in the darkness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.