എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് എം.​വി.​ഐ ഡാ​നി​യ​ൽ ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സ്റ്റ് വാ​ഹ​ന​ത്തി​ലെ അ​ന​ധി​കൃ​ത സ്റ്റി​ക്ക​റു​ക​ൾ

പ​റി​ച്ചെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ന്നു

വാ​ഹ​ന​ങ്ങ​ളു​ടെ മോ​ടി​കൂ​ട്ട​ൽ; പ​ണി ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ വ​രും

മ​ല​പ്പു​റം: ഇ​ഷ്ടാ​നു​സ​ര​ണം വാ​ഹ​ന​ങ്ങ​ൾ മോ​ടി​കൂ​ട്ടി​യ​വ​ർ​ക്കും കാ​ത​ട​പ്പി​ക്കു​ന്ന ഹോ​ൺ ശ​ബ്ദ​ത്തി​ൽ ഇ​മ്പം ക​ണ്ടെ​ത്തി​യ​വ​ർ​ക്കും എ​ട്ടി​ന്റെ പ​ണി കൊ​ടു​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം. സെ​പ്റ്റം​ബ​റി​ൽ മാ​ത്രം 3162 കേ​സു​ക​ളി​ലാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ഴ ചു​മ​ത്തി​യ​ത് 73,77,510 രൂ​പ. കാ​ൽ​ന​ട​ക്കാ​ർ​ക്കും മ​റ്റു വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന രൂ​പ​ത്തി​ൽ റൈ​ഡി​ങ് ന​ട​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കെതിരെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ളാ​ണ് സെ​പ്റ്റം​ബ​റി​ൽ എ​ടു​ത്ത​ത്.

ജി​ല്ല​യി​ലെ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 207 വാ​ഹ​ന​ങ്ങ​ളി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത് ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ലു​ള്ള എ​യ​ർ ഹോ​ൺ ഉ​പ​യോ​ഗി​ച്ച​ത് 13, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ര​ത്തു​ക​ളി​ൽ റൈ​ഡി​ങ് ന​ട​ത്തി​യ​ത് 25, ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​ത് 173, ഓ​വ​ർ​ലോ​ഡ് 41, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​ത് 248, ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത​ത് 34, ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​ത് 2727, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ് ചെ​യ്ത​ത് 30, നി​കു​തി ഇ​ല്ലാ​ത്ത​ത് 139, ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച​ത് 70, മൂ​ന്നു​പേ​രെ ക​യ​റ്റി​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര 65 എ​ന്നി​ങ്ങ​നെയാണ് കേസുകൾ. കൂ​ടാ​തെ ക​ഴി​ഞ്ഞ മാ​സം 37 പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

എ​ൻ​ഫോ​ഴ്സ്മെ​ന്റ് ജി​ല്ല ആ​ർ.​ടി.​ഒ ഒ. ​പ്ര​മോ​ദ് കു​മാ​റി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം എം.​വി.​ഐ​മാ​രാ​യ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, കെ. ​നി​സാ​ർ, ഡാ​നി​യ​ൽ ബേ​ബി, എം.​വി. അ​രു​ൺ, കെ.​എം. അ​സൈ​നാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നഗരസഭ അധ്യക്ഷന്‍റെ ഔദ്യോഗിക വാഹനത്തിലെ പതാക നീക്കം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ്

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലെ പ​താ​ക നീ​ക്കം ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. അ​ന​ധി​കൃ​ത​മാ​യി പ​താ​ക ഉ​പ​യോ​ഗി​ക്കു​ന്നെ​ന്ന പ​രാ​തി​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ ക​സ്റ്റോ​ഡി​യ​നാ​യ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കാ​ണ് നി​ല​മ്പൂ​ർ ജോ​യ​ന്‍റ് ആ​ർ.​ടി.​ഒ കെ.​പി. ദി​ലീ​പ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ഐ.​എ​ൻ.​ടി.​യു.​സി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം.​എ​സ്. ആ​ഷി​ഫ് സെ​പ്റ്റം​ബ​ർ 19ന് ​ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ന​ഗ​ര​സ​ഭ​യു​ടെ ലോ​ഗോ പ​തി​ച്ച പ​താ​ക​യാ​ണ് കാ​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​രി​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ​ക്ക് മാ​ത്ര​മാണ് വാ​ഹ​ന​ത്തി​ൽ പ​താ​ക ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മെ​ന്ന് ജോ​യ​ന്‍റ് ആ​ർ.​ടി.​ഒ പ​റ​ഞ്ഞു. പ​രാ​തി​യി​ൽ സെ​ക്ര​ട്ട​റി​യോ​ട് വാ​ക്കാ​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യ​പ്പോ​ൾ ന​ഗ​ര​സ​ഭ ച​ട്ട​പ്ര​കാ​ര​മാ​ണ് കൊ​ടി സ്ഥാ​പി​ച്ച​തെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. രേ​ഖ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സെ​ക്ര​ട്ട​റി ഹാ​ജ​രാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് എം.​വി.​ഐ ഈ​സ്റ്റ​ർ യാ​ഷി​ക അ​ന്വേ​ഷ​ണം ന​ട​ത്തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

Tags:    
News Summary - Modification of vehicles: Department of Motor Vehicles with action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.