മലപ്പുറം: എം.എസ്.എഫ് ഹരിത കാമ്പസുകളിലെ സർഗാത്മക ഇടപെടലുകളിൽ നിറഞ്ഞ് നിൽക്കണമെന്നും അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകണമെന്നും മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ.
എം.എസ്.എഫ് ഹരിത ജില്ല കമ്മിറ്റി ഹരിത സ്ഥാപക ദിനത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല 'ഒരുക്കം' ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് അഡ്വ. തൊഹാനി അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, ദേശീയ സെക്രട്ടറി അഡ്വ. എൻ.എ. കരീം, ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്, ട്രഷറർ പി.എ. ജവാദ്, നവാഫ് പൂക്കോട്ടൂർ, ജസീൽ പറമ്പൻ, ജില്ല ജനറൽ സെക്രട്ടറി എം.പി. സിഫ്വ, ട്രഷറർ സഫാന ഷംന എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.എം. ഗഫൂർ, ഡോ. അഷ്റഫ് വാളൂർ, ഡോ. വി.പി. ഷമീന എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
സംഘടന ദൗത്യത്തില്‍നിന്ന് വ്യതിചലിച്ചാല്‍ ഓർമപ്പെടുത്തേണ്ടത് മാതൃസംഘടന –പി.കെ. നവാസ്
മലപ്പുറം: പത്തു വര്‍ഷത്തിനിടെ കേരളത്തിലെ കലാലയങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ 'ഹരിത'ക്ക് സാധിച്ചിട്ടുണ്ടെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്. ഹരിത ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശിൽപശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം വാര്‍ഷികം ഇത്തരമൊരു സാഹചര്യത്തില്‍ നടത്തേണ്ടി വന്നത് ദൗര്‍ഭാഗ്യകരമെന്നും സംഘടന ജന്മദൗത്യത്തില്നിന്ന് വ്യതിചലിച്ചാല്‍ ഓർമപ്പെടുത്തേണ്ടത് മാതൃസംഘടനയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിത അംഗങ്ങൾ വനിത കമീഷനിൽ നൽകിയ പരാതിയെ തുടർന്ന് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള ആദ്യ പൊതുചടങ്ങായിരുന്നു. ഹരിത അംഗങ്ങൾ പരാതി ഉന്നയിച്ച എം.എസ്.എഫ് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പിലും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.