കാടാമ്പുഴ: അഭിനയത്തിലും ഫോട്ടോഗ്രഫിയിലും മികവുതെളിയിച്ച യുവാവിനെയാണ് കരേക്കാടുകാർക്ക് കുന്തിപ്പുഴയിൽ നഷ്ടമായത്.
മണ്ണാർക്കാട് മൈലാംപാടം കുരുത്തിച്ചാലിൽ കുന്തിപ്പുഴയിൽ ഒഴുക്കിൽപെട്ട് മരിച്ച കരേക്കാട് മാനാത്തികുളമ്പ് പുതുവള്ളി വീട്ടിൽ കുട്ടിഹസ്സെൻറയും ജമീലയുടെയും മകൻ മുഹമ്മദലി (23) വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷയായിരുന്നു.
മണിചെയിൻ എന്ന കെണിചെയിനിൽ അകപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്ന പ്രവാസികളെക്കുറിച്ച് ഉൾപ്പെടെ രണ്ട് ഹ്രസ്വചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടപ്പം മികച്ച ഫോട്ടോഗ്രാഫറും കൂടിയായിരുന്നു. ടിക് ടോക്കിൽ കൂടി നിരവധി നടൻമാരെ അനുകരിക്കുകയും മികച്ച അഭിനയം കാഴ്ചവെക്കുകയും ചെയ്തിരുന്നു.
നാല് സഹോദരിമാരുടെ ഏക സഹോദരൻ കൂടിയായിരുന്ന മുഹമ്മദലി അബൂദബിയിൽ ജിംനേഷ്യത്തിൽ അക്കൗണ്ടൻറായാണ് ജോലിനോക്കിയിരുന്നത്.
രണ്ട് മാസമായി നാട്ടിലെത്തിയിട്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് കൂട്ടുകാരോടൊപ്പം കുരുത്തിച്ചാലിലേക്ക് പോയതും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ടതും. നാലാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. രാത്രിയോടെ കരേക്കാട് തടംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.