കരിപ്പൂര്‍: എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാറുകളെയാണ് ലോകത്തിന് ആവശ്യമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ മുജാഹിദ് സംസ്ഥാന സമ്മേളനം സ്വാഗതം ചെയ്തു. യു.എ.ഇയില്‍ നടന്ന ലോക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയാല്‍ രാജ്യം നിലവിലെ അരക്ഷിതാവസ്ഥയില്‍നിന്ന് മോചിതമാവും.
ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വവും തുല്യനീതിയും രാജ്യത്തെ മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിഷേധിക്കുന്ന നിലവിലുള്ള സ്ഥിതിവിശേഷം പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടണം. എല്ലാ പൗരന്മാര്ക്കും സമാധാനത്തോടെ ജീവിക്കാൻ അവസരമൊരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അസമത്വവും നീതിനിഷേധവും രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും. സാമ്പത്തിക- സാമൂഹിക മേഖലകളില്‍ അസമത്വം വര്‍ധിക്കുകയാണ്. ഭരണഘടന ലക്ഷ്യം വെക്കുന്ന വിഭവങ്ങളുടെ നീതിപൂര്‍വ വിതരണം സാധ്യമാക്കണം.
മറ്റുള്ളവരെക്കുറിച്ചുള്ള കരുതലാണ് ജനാധിപത്യമെന്ന മഹത്തായ ദര്‍ശനമാണ് ഭരണഘടന മുന്നോട്ട് വെക്കുന്നത്. രാജ്യത്ത് മസ്ജിദുകളും ചര്‍ച്ചുകളും തകര്‍ക്കുകയും കൈയേറുകയും ചെയ്യുന്നത് തുടരുന്നത് ആശങ്കാജനകമാണ്.
ആരാധനാലയങ്ങളുടെ തല്‍സ്ഥിതി തുടരണമെന്ന 1991 നിയമനിര്‍മാണം മറികടന്നുള്ള കോടതിവിധികള്‍ ജനാധിപത്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തും. ബാബരിയില്‍ നിന്ന് തുടങ്ങി ഗ്യാന്വാപിയിലൂടെയും മറ്റുമുള്ള മസ്ജിദ് കൈയേറ്റങ്ങൾ ശരിവെക്കുന്ന കോടതിവിധികള്‍ ഭരണഘടന വിരുദ്ധമാണെന്നിരിക്കെ അതംഗീകരിക്കാനാവില്ല.
ഭരണഘടന സംരക്ഷണം പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ജഡ്ജിമാര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി വിധി പറയുന്നത് രാജ്യത്തിന്റെ ഭാവിയെ ഇരുളടഞ്ഞതാക്കും. '
ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താനുള്ള കോടതി വിധി റദ്ദാക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.