മലപ്പുറം: നഗരസഭയിലെ 31ാം വാർഡ് കൈനോടിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇരു മുന്നണികളുടെയും സ്ഥാനാർഥികൾ വരണാധികാരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സുജാത പരമേശ്വരൻ അസി. റിട്ടേണിങ് ഓഫിസറായ നഗരസഭയിലെ മുനിസിപ്പൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷീബ സെബാസ്റ്റ്യന്‍ മുമ്പാകെയും എൽ.ഡി.എഫ് സ്ഥാനാർഥി സി. ഷിജു ജില്ല പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്കും മുമ്പാകെയുമാണ് വ്യാഴാഴ്ച പത്രിക സമർപ്പിച്ചത്.
സി.പി.എം കൗൺസിലറായിരുന്ന വി.കെ. റിറ്റുവിന്റെ മരണത്തെതുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്. സൂക്ഷ്മ പരിശോധന ശനിയാഴ്ചയും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 25നും ആയിരിക്കും. നവംബർ ഒമ്പതിന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം. 10നാണ് വോട്ടെണ്ണൽ. 2015ലും 2020ലും മികച്ച ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് വിജയിച്ച വാർഡാണ് കൈനോട്.
കഴിഞ്ഞ തവണ 363 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് വിജയിച്ചത്. യു.ഡി.എഫിൽ കോൺഗ്രസ് മത്സരിച്ചിരുന്ന വാർഡിൽ ഇത്തവണ അനൗദ്യോഗികമായി മുസ്ലിംലീഗാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.