പള്ളിക്കല്‍: കഴിഞ്ഞ ഒക്ടോബറിൽ പള്ളിക്കലിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് മരിച്ച കുരുന്നുകളുടെ കുടുംബത്തിന് സുരക്ഷിത ഭവനം ഒരുങ്ങുന്നു. മാതാംകുളത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിക്കുന്ന കാരുണ്യ ഭവനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാ സ്ഥാപനം നടത്തി.
പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്ത പുതിയ സ്ഥലം കണ്ടെത്തിയാണ് വീട് നിർമിക്കുന്നത്.ഒക്ടോബര്‍ 12ന് പുലര്‍ച്ചയുണ്ടായ അപകടത്തില്‍ കാടപ്പടി വരിച്ചാല്‍ ചോളാഞ്ചേരി അബൂബക്കര്‍ സിദ്ദീഖിെൻറയും സുമയ്യയുടെയും മക്കളായ ദിയാന ഫാത്തിമ (ഏഴ്), ലുബാന ഫാത്തിമ (ആറ് മാസം) എന്നിവരാണ് മരിച്ചത്.
മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് യു. മമ്മുട്ടി ഹാജി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെമ്പാന്‍ മുഹമ്മദാലി, പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കലാം മാസ്റ്റര്‍, ജില്ല പഞ്ചായത്തംഗം പി.കെ.സി. അബ്ദുറഹ്മാന്, നിര്‍മാണ കമ്മിറ്റി ചെയര്മാന് കടക്കോട്ടിരി വീരാന്‍ കുട്ടി മാസ്റ്റര്‍, കണ്‍വീനര്‍ മേലകത്ത് നൂറുദ്ദീന്‍, ഗ്ലോബല്‍ കെ.എം.സി.സി സഊദി നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് കമ്മിളി, പി.കെ. മുഹമ്മദ് കുട്ടി, കെ.ടി. കുഞ്ഞാപ്പു തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.