കോ​ട്ട​ക്ക​ൽ-​മ​ല​പ്പു​റം, മ​ഞ്ചേ​രി-​മ​ല​പ്പു​റം റൂ​ട്ടി​ൽ രാ​ത്രിയിൽ ബ​സ് സർവിസില്ല

മ​ല​പ്പു​റം: രാ​ത്രി 8.30 ക​ഴി​ഞ്ഞാ​ൽ മ​ഞ്ചേ​രി, കോ​ട്ട​ക്ക​ൽ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് ജി​ല്ല ആ​സ്ഥാ​ന​മാ​യ മ​ല​പ്പു​റ​ത്തേ​ക്ക്​ ​ബ​സ്​ സ​ർ​വി​സി​ല്ലാ​ത്ത​ത്​ യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു. രാ​ത്രി മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ സ്വ​കാ​ര്യ​ബ​സു​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. കോ​ട്ട​ക്ക​ലി​ൽ​നി​ന്ന് രാ​ത്രി 8.20 നു​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ-​മ​ല​പ്പു​റം ​കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഏ​താ​നും ദി​വ​സം മു​മ്പ്​ നി​ർ​ത്തി. ഈ ​ബ​സ്, ശ​ബ​രി​മ​ല സ​ർ​വി​സി​ന് എ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

രാ​ത്രി 8.30നാ​ണ്​ കോ​ട്ട​ക്ക​ലി​ൽ​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്കു​ള്ള അ​വ​സാ​ന​ത്തെ സ്വ​കാ​ര്യ ബ​സ്. പെ​ർ​മി​റ്റ്​ പ്ര​കാ​രം ഓ​ടേ​ണ്ട മി​ക്ക ബ​സു​ക​ളും രാ​ത്രി ട്രി​പ് ഒ​ഴി​വാ​ക്കു​ക​യാ​ണ്. വ​ന്ദേ​ഭാ​ര​തി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​യി 8.50ന്​ ​തി​രൂ​രി​ൽ​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഒ​രു ബ​സ്​ ഓ​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ​​ട്രെ​യ്ൻ വൈ​കു​ന്ന​തി​ന​നു​സ​രി​ച്ച്​ ബ​സ്​ പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ടാ​കും.

തൃ​ശൂ​ർ-​കോ​ഴി​ക്കോ​ട്​ ദേ​ശീ​യ​പാ​ത​യി​ൽ ച​ങ്കു​വെ​ട്ടി​യി​ൽ രാ​ത്രി വ​ന്നി​റ​ങ്ങി​യാ​ൽ​ ജി​ല്ല ആ​സ്ഥാ​ന​ത്തെ​ത്താ​ൻ ബ​സ് ഇ​ല്ലാ​ത്ത​തു​മൂ​ലം നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ്​ ​വ​ല​യു​ന്ന​ത്.

പ​ല​രും ഓ​ട്ടോ പി​ടി​ച്ചാ​ണ്​ മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക്​ എ​ത്തു​ന്ന​ത്. മ​ല​പ്പു​റ​ത്തു​നി​ന്ന് കോ​ട്ട​ക്ക​ലി​ലേ​ക്കും രാ​ത്രി ബ​സു​ക​ൾ കു​റ​വാ​ണ്. അ​വ​സാ​ന ബ​സ്​ രാ​ത്രി 9.15നാ​ണ്. രാ​ത്രി മ​ഞ്ചേ​രി​യി​ൽ​നി​ന്നും മ​ല​പ്പു​റ​ത്തേ​ക്കും ബ​സു​ക​ൾ പ​രി​മി​തം. 8.30ന്​ ​തി​രൂ​രി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സ്​ പോ​യാ​ൽ പി​ന്നെ മ​​ല​പ്പു​റ​ത്ത്​ എ​ത്താ​ൻ രാ​ത്രി 9.30നു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ഊ​ട്ടി ബ​സി​ന്​ കാ​ത്തി​രി​ക്ക​ണം.

ചു​ര​മി​റ​ങ്ങി​വ​രു​ന്ന ബ​സ്​ ആ​യ​തി​നാ​ൽ ഇ​ത്​ സ​മ​യ​ത്ത്​ എ​ത്ത​ണ​മെ​ന്നി​ല്ല. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ മ​ഞ്ചേ​രി-​മ​ല​പ്പു​റം ഓ​ർ​ഡി​ന​റി സ​ർ​വി​സ്​ വൈ​കീ​ട്ട്​ 6.30ന്​ ​അ​വ​സാ​നി​ക്കും.

രാ​ത്രി 8.45നു​ശേ​ഷം മ​ല​പ്പു​റ​ത്തു​നി​ന്ന് മ​ഞ്ചേ​രി​യി​ലേ​ക്കും ബ​സു​ക​ളി​ല്ല. ജി​ല്ല ആ​സ്ഥാ​ന​ത്ത് വ​ന്നി​റ​ങ്ങു​ന്ന​വ​ർ മ​ഞ്ചേ​രി​യി​ലെ​ത്താ​ൻ ഓ​ട്ടോ​യെ ആ​ശ്ര​യി​ക്ക​ണം. 

Tags:    
News Summary - No night bus service on Kottakal-Malappuram and Mancheri-Malappuram routes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.