വളാഞ്ചേരി: നഗരസഭയിലെ നാലാം വാർഡിൽ വടക്കെ കുളമ്പിൽ സംസ്ഥാന സർക്കാറിന്റെ മൈനർ ഇറിഗേഷൻ വകുപ്പ് അനുവദിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വി.സി.ബിയുടെയും പാലത്തിന്റെയും ഉദ്ഘാടനം നഗരസഭ കൗൺസിലർ കെ.കെ. ഫൈസൽ തങ്ങൾ നിർവഹിച്ചു.
വടക്കെ കുളമ്പിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമായത്. ഇതോടെ കാർഷിക മേഖല കൂടുതൽ ഊർജിതമാകും. കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.
പി.പി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. നാരായണൻ പറയത്ത്, നഗരസഭ കൗൺസിലർ വീരൻകുട്ടി പറശേരി, സതീശൻ പറയത്ത്, കുഞ്ഞാവ വാവസ്, സുബൈർ മുസ്ലിയർ എന്നിവർ സംസാരിച്ചു. മൻസൂർ ഫാളിലി സ്വാഗതം പറഞ്ഞു.
വളാഞ്ചേരി: ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച മീമ്പാറ-കരിങ്കുറയിൽ റോഡ് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. 4.50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. നഗരസഭ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ റൂബി ഖാലിദ്, വിദ്യാഭ്യാസ കലാ-കായിക സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, ടി.കെ. ആബിദലി, പി. രാജൻ, കെ. മുസ്തഫ, വെസ്റ്റേൺ പ്രഭാകരൻ, എം.പി. ഹാരിസ്, എം. ഷംസുദ്ദീൻ, എം. അൻവർ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി: പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്ന് ഫണ്ടനുവദിച്ച 16 റോഡുകളുടെ നവീകരണത്തിന് ഭരണാനുമതിയായി.
എടയൂർ ഗ്രാമപഞ്ചായത്തിലെ ചക്കുംപടി പാലക്കുന്ന് പിണ്ടത്ത് റോഡ് കോൺക്രീറ്റ് അഞ്ച് ലക്ഷം, ഇരിമ്പിളിയം പഞ്ചായത്തിലെ കളരിക്കൽ പൊന്നാറ്റിൽ റോഡ് കോൺക്രീറ്റ് രണ്ട് ലക്ഷം, മാമ്പറ്റ പള്ളിയാലിൽ നടപ്പാത കോൺക്രീറ്റ് രണ്ട് ലക്ഷം, കുളമ്പിൽ ജബ്ബാർ പടിനടുത്തൊടി മുഹമ്മദ് കുട്ടിപടി റോഡ് രണ്ട് ലക്ഷം, വെണ്ടല്ലൂർ സ്കൂൾ പടി നടപ്പാത കോൺക്രീറ്റ് രണ്ട് ലക്ഷം, പണിക്കർപടി പൊന്നാർ റോഡ് കോൺക്രീറ്റ് 2.5 ലക്ഷം, മോസ്കോ പള്ളിപ്പടി റോഡ് രണ്ട് ലക്ഷം, കുറ്റിപ്പുറം പഞ്ചായത്തിലെ ആതവനാട് പാറപ്പുറം മർക്കസ് റോഡ് അഞ്ച് ലക്ഷം എന്നീ റോഡുകൾക്ക് ഭരണാനുമതിയായി.
ഭരണാനുമതി ലഭിച്ച എടയൂർ പഞ്ചായത്തിലെ ഓവുപാലം പാലക്കത്തോട് റോഡ് കോൺക്രീറ്റ് 2.5 ലക്ഷം, മാറാക്കര പഞ്ചായത്തിലെ മൂന്നാൽ എടമനപ്പള്ളി റോഡ് കോൺക്രീറ്റ് 2.5 ലക്ഷം, ഹയാത്തുൽ ഇസ്ലാം മദ്റസ മലായിപീടിക റോഡ് കോൺക്രീറ്റ് 6.75 ലക്ഷം, ഇരിമ്പിളിയം പഞ്ചായത്തിലെ തെക്കുംപുറം മൊയ്തുപ്പടി റോഡ് കോൺക്രീറ്റ് രണ്ട് ലക്ഷം, തോട്ടിലാക്കൽ തങ്ങൾപടി കൈതക്കുളം കുളപ്പുറം പാത്ത് വെ രണ്ട് ലക്ഷം, വി.ടി. സുബൈർപടി റോഡ് കോൺക്രീറ്റ് രണ്ടുലക്ഷം, അമ്പാൾ മായിൻപടി ചോമാതിരി റോഡ് രണ്ടുലക്ഷം, മോസ്കോ അലവി മാസ്റ്റർ പി. പൊറ്റമ്മൽ റോഡ് കോൺക്രീറ്റ് രണ്ട് ലക്ഷം എന്നീ റോഡുകൾ ടെൻഡറാവുകയും ചെയ്തു.
കരാറുകാരൻ നടപടികൾ പൂർത്തീകരിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കും.
ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ ചിയ്യാനൂർ എട്ടാം വാർഡിൽ ഏറെക്കാലമായി തകർന്നുകിടക്കുന്ന മാങ്കുന്നത്ത് ക്ഷേത്ര പരിസരത്തുള്ള റോഡിന് ശാപമോക്ഷമാകുന്നു. റോഡിൽ കട്ട വിരിക്കാൻ എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചു.
ടെൻഡർ നടപടികൾ പൂർത്തിയായി. റോഡ് ഉയരം കൂട്ടി വെള്ളക്കെട്ട് ഉണ്ടാവാത്ത നിലയിൽ പ്രവൃത്തി നടത്തും. ഫെബ്രുവരി ആദ്യ വാരം നടക്കുന്ന ക്ഷേത്രോത്സവത്തിന് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് വാർഡ് അംഗം അബ്ദുൽ മജീദ് പറഞ്ഞു. പ്രദേശത്തുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇതോടെ അറുതിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.