കുറ്റിപ്പുറം: വ്യാജ ചികിത്സ നടത്തിവന്ന സ്ത്രീയെ പൊലീസ് പിടികൂടി. കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശി പാലാറ ഖദീജയാണ് (43) അറസ്റ്റിലായത്. കോവിഡ് ചട്ടം ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നുവെന്ന വിവരത്തെ തുടർന്നാണ് കുറ്റിപ്പുറം എസ്.എച്ച്.ഒ ശശിധരൻ മേലെഴിയിെൻറ നേതൃത്വത്തിൽ ഇവരെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.
തുടരന്വേഷണത്തിലാണ് വ്യാജ ചികിത്സ നടത്തുന്നതായി ബോധ്യപ്പെട്ടത്. എട്ട് വർഷമായി ഇവർ മന്ത്രവാദ ചികിത്സകൾ നടത്തുന്നുണ്ട്. ബീവി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതര ജില്ലയിൽ നിന്നുള്ളവരാണ് കൂടുതലായും വരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്വന്തമായി മരുന്നു നൽകുന്നതിന് പുറമെ തൊട്ടടുത്തുള്ള ആയുർവേദ കടയിൽനിന്ന് മരുന്ന് വാങ്ങാൻ നിർദേശം നൽകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ആയുർവേദ കടക്കാരനെയും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.