മലപ്പുറം: ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി താരം പി.ആര്. ശ്രീജേഷിന് ജില്ല പഞ്ചായത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും.ജില്ലയില്‍ നിന്നുള്ള ഒളിമ്പിക്സ് താരങ്ങളായ കെ.ടി. ഇര്ഫാന്, എം.പി. ജാബിര്‍ എന്നിവര്‍ക്ക് 50,000 രൂപ വീതം പാരിതോഷികമായി നല്‍കുമെന്നും ഭരണസമിതി യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ അറിയിച്ചു.
ടോക്യോ ഒളിമ്പിക്സില്‍ രാജ്യത്തിെൻറ അഭിമാനമായി മാറിയ നീരജ് ചോപ്രയെ യോഗം അഭിനന്ദിച്ചു. ജനകീയാസൂത്രണത്തിെൻറ രജതജൂബിലി ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.
1995ന് ശേഷമുള്ള തദ്ദേശ സ്വയംഭരണ സാരഥികളേയും അംഗങ്ങളെയും ആദരിക്കും. കലാകാരന്മാര്, വ്യത്യസ്ത മേഖലകളില്‍ വിവിധ സംഭാവനകള്‍ നല്കിയവര്, ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ സ്ത്രീകള്‍ എന്നിവരെയും ആദരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ഓരോ ചടങ്ങിലും 20 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ല.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ മിയാവാക്കി വനങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ജില്ല പഞ്ചായത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.