മഞ്ചേരി: സാങ്കേതികവിദ്യകളുപയോഗിച്ച് വിവിധരീതിയിൽ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. മധ്യപ്രദേശ് ജുനസോംവരിയ സ്വദേശി സല്മാന് ഖാെനയാണ് (മുഹമ്മദ് സല്മാന് -27) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ച മധ്യപ്രദേശിലെ ഉജ്ജയിനില്നിന്നാണ് ഇയാളെ പിടികൂടിയത്. പൂക്കോട്ടൂര്‍ സ്വദേശിയായ ടൈല്‍സ് വ്യാപാരിയില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കുറഞ്ഞ വിലയില്‍ ടൈൽസ് നല്‍കാമെന്ന് വ്യാജ വെബ്സൈറ്റിലൂടെ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, ടൈല്‍സ്, മരുന്നുകള്‍ ഉള്‍പ്പെടെ വിവിധ ഉല്പന്നങ്ങള് ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാക്കാമെന്നായിരുന്നു സംഘത്തിെൻറ വാഗ്ദാനം. ഉജ്ജയിൻ ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലും രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് രണ്ടാഴ്ചയോളം ഉജ്ജയിനിൽ താമസിച്ചാണ് കസ്റ്റഡിയിലെടുത്തത്.
ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിെൻറ നിർദേശപ്രകാരം എസ്.ഐ നസിറുദ്ദീൻ നാനാക്കൽ, സൈബർ ഫോറന്‍സിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, സ്പെഷൽ ഇന്‍വെസ്റ്റിഗേഷൻ ടീം അംഗങ്ങളായ എം. ഷഹബിൻ, കെ. സല്മാൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.