വൈലത്തൂർ: തലക്കടത്തൂരിൽ നിയന്ത്രണംവിട്ട ക്രൂയിസർ നാല് വാഹനങ്ങളിൽ കൂട്ടിയിടിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 3.30നാണ് അപകടം. കൂട്ടായി പറവണ്ണയിൽനിന്ന് പാണക്കാട്ടേക്ക് സ്വലാത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന സംഘം സഞ്ചരിച്ച ക്രൂയിസർ വാഹനമാണ് അപകടത്തിനിടയാക്കിയത്.
ക്രൂയിസർ തിരൂരിൽനിന്ന് വൈലത്തൂർ ഭാഗത്തേക്ക് പോകുന്നതിനിടെ പാറാൾ നേർച്ചയോടനുബന്ധിച്ചുണ്ടായ ഗതാഗതക്കുരുക്കിനെത്തുടർന്ന് തിരിച്ച് തലക്കടത്തൂർ ഭാഗത്തേക്ക് വരുന്നതിനിെടയായിരുന്നു അപകടം. എതിർദിശയിൽ വരുകയായിരുന്ന കാറിലും ഓട്ടോറിക്ഷയിലും തട്ടി നിയന്ത്രണം വിട്ട ക്രൂയിസർ രണ്ട് ഇരുചക്ര വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു.
അപകടത്തിൽപെട്ട ബൈക്ക് ക്രൂയിസറിനടിയിൽനിന്ന് എടുക്കാൻ പൊലീസും നാട്ടുകാരും ഏറെനേരം പ്രയാസപ്പെട്ടു. പരിക്കേറ്റ ബൈക്ക് യാത്രികരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. റോഡിനോട് ചേർന്നുനിൽക്കുന്ന വൈദ്യുതിത്തൂൺ കണ്ടപ്പോൾ വാഹനം പെട്ടെന്ന് വെട്ടിച്ചതാകാം അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.