യുവ കൂട്ടായ്മയിൽ നെൽകൃഷി

കീഴുപറമ്പ്: സോളിഡാരിറ്റിയും എസ്.ഐ.ഒ അരീക്കോട് ഏരിയ കമ്മിറ്റിയും സംയുക്തമായി കീഴുപറമ്പ് വാളക്കര കാരാട്ട് പാടത്ത് ചെയ്യുന്ന നെൽകൃഷിയുടെ ഭാഗമായി നടന്ന ഞാറുനടീൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മുഹീനുദ്ദീൻ അഫ്സൽ ഉദ്ഘാടനം ചെയ്തു. രണ്ടാം തവണയാണ് ഈ യുവ കൂട്ടായ്മ കാരാട്ട് പാടത്ത് നെൽകൃഷി ഇറക്കുന്നത്.

കൃഷി ഓഫിസർ സി. ഷഹാന, സോളിഡാരിറ്റി ഏരിയ കമ്മിറ്റി പ്രസിഡൻറ്​ എം. ഷംസുദ്ദീൻ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ്​ സൽമാനുൽ ഫാരിസ്, കോ എർത്ത് ഫൗണ്ടേഷൻ ഡയറക്ടർ മാഹിർ ആലം, ജമാഅത്തെ ഇസ്​ലാമി അരീക്കോട് ഏരിയ പ്രസിഡൻറ്​ കരീം മാസ്​റ്റർ, വൈ.കെ. അബ്​ദുല്ല, കെ. സമീറുല്ല, വൈ.കെ. അമാൻ തുടങ്ങിയവർ സംബന്ധിച്ചു. സോളിഡാരിറ്റിയും എസ്.ഐ.ഒയും കീഴുപറമ്പ് വാളക്കര കാരാട്ട് പാടത്ത് ചെയ്യുന്ന നെൽകൃഷിയുടെ ഞാറ് നടീൽ

Tags:    
News Summary - Paddy cultivation in the youth community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.