മലപ്പുറം: മന്ത്രിയും പഞ്ചായത്ത് പ്രസിഡൻറുമായി ഒരുമിച്ച് സേവനമനുഷ്ഠിക്കാൻ ഭാഗ്യമുണ്ടായ നേതാവാണ് യു.എ. ബീരാൻ. ഒരുവർഷത്തോളം ഇദ്ദേഹം കോട്ടക്കലുകാരുടെ വാർഡ് മെംബറും പഞ്ചായത്ത് പ്രസിഡൻറും താനൂർ എം.എൽ.എയും വിദ്യാഭ്യാസ മന്ത്രിയുമായി പ്രവർത്തിച്ചു. പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതി വരുംമുമ്പ് ഒരാൾക്ക് ഒരേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുറമെ പാർലമെൻറിലും നിയമസഭയിലുമൊക്കെ അംഗമാവാമായിരുന്നു. 1963ലാണ് ബീരാൻ ആദ്യമായി കോട്ടക്കലിെൻറ അധിപനായത്. '80 വരെ പ്രസിഡൻറ് പദവിയിലിരുന്നു. ഇതിനിടെ '70ൽ മലപ്പുറത്തുനിന്നും '77ൽ താനൂരിൽനിന്നും നിയമസഭയിലെത്തി.
1978ൽ സി.എച്ച്. മുഹമ്മദ് കോയയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയപ്പോൾ വിദ്യാഭ്യാസ വകുപ്പ് ലീഗ് നേതൃത്വം ബീരാനെ ഏൽപിച്ചു. 1980ൽ മലപ്പുറത്തും '82ൽ തിരൂരിലും വിജയം ആവർത്തിച്ചു. 82-87ൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായി. എം.എൽ.എയായിരിക്കെതന്നെ 1990ൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് തിരിച്ചെത്തി. 1993ലാണ് ബീരാൻ പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞത്. ആ സമയം തിരൂരങ്ങാടി എം.എൽ.എയുമായിരുന്നു. ലീഗ് വിട്ട ശേഷം ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന പ്രസിഡൻറായ ബീരാൻ 2001 മേയ് 31ന് അന്തരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ലീഗിൽ ഒന്നിലധികം ജനപ്രതിനിധി പദവികൾ ഒരേസമയം വഹിച്ച മറ്റൊരു പ്രമുഖൻ. 1988-2000ൽ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. ഇതിനിടെ 1996ൽ താനൂരിൽനിന്ന് നിയമസഭയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.