പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ ന​ട​ന്ന എ​സ്.​ഡി.​പി.​​ഐ ജി​ല്ല റാ​ലി

ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന സമീപനം അപകടകരം -എസ്.ഡി.പി.ഐ

പരപ്പനങ്ങാടി (മലപ്പുറം): ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരമാണെന്നും ഇത്തരം നിലപാട് ഫാഷിസ്റ്റുകള്‍ക്ക് സഹായമായി വര്‍ത്തിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി.

'ബി.ജെ.പി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' തലക്കെട്ടില്‍ ഈ മാസം 10 മുതല്‍ 31 വരെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണങ്ങളുടെ മലപ്പുറം ജില്ലതല ഉദ്ഘാടനം പരപ്പനങ്ങാടിയിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യപോരാട്ടം ശക്തമായപ്പോള്‍ സമീകരണവുമായി സി.പി.എം ഉള്‍പ്പെടെ രംഗത്തുവന്നിരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് ഡോ. സി.എച്ച്. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി, ജില്ല നേതാക്കളായ ഷരീഖാൻ, എ.കെ. അബ്ദുൽ മജീദ്, മുർഷിദ് പാണ്ടിക്കാട്, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, ഉസ്മാൻ ഹാജി എന്നിവർ സംസാരിച്ചു.

പൊതുസമ്മേളനത്തിന് മുന്നോടിയായി പ്രവര്‍ത്തകർ പങ്കെടുത്ത ബഹുജന റാലിക്ക് സിദ്ദീഖ്, അബ്ദുസ്സലാം, വാസു തറയിലൊടി, സൈതലവി കോയ, ഇല്യാസ് ചിറമംഗലം, ജാഫർ ചെമ്മാട് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Attitudes that view victims and hunters alike are dangerous - SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.