പരപ്പനങ്ങാടി: ലോറിയിൽ കുരുങ്ങി ചെട്ടിപ്പടി റെയിൽവേ ഗേറ്റ് തകർന്നു വീണതോടെ ദുരിതത്തിലായി കോവിലകം റോഡ് യാത്രികർ. ഞായറാഴ്ച പകൽ 12നാണ് റെയിൽവെ ഗേറ്റ് ബാർ ലോറിയിൽ തട്ടി വീണത്. ഇതേ തുടർന്ന് കോഴിക്കോട്-പരപ്പനങ്ങാടി റോഡിലെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
ഇതോടെ ചേളാരി റോഡിൽനിന്ന് പരപ്പനങ്ങാടിയിലേക്കും പരപ്പനങ്ങാടിയിൽനിന്ന് ചേളാരിയിലേക്കുമുള്ള ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോയത് കോവിലകം റോഡ് വഴിയാണ്. തകർന്നു തരിപ്പണമായ കോവിലകം റോഡിലെ യാത്ര ഇതോടെ ഏറെ ദുസ്സഹമാക്കി.
തിരൂരിൽനിന്ന് ദക്ഷിണ റയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി ഗേറ്റ് നന്നാക്കാനുള്ള നടപടി സ്വീകരിച്ചു. ആർ.പി.എഫ് അധികൃതർ അന്വേഷണം ആരംഭിച്ചു. വൈകുന്നേരം ആറോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ചെട്ടിപ്പടി റെയിൽവേ ഗേറ്റ് അടിക്കടി അടർന്നു വീഴുന്നത് പതിവാെണന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.