പരപ്പനങ്ങാടി: രണ്ട് കേസുകളിലായി 50 കിലോ കഞ്ചാവും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി നാലുപേർ പിടിയിൽ. കണ്ണമംഗലം ചെങ്ങാനി സ്വദേശി കെ. അബ്ദുലത്തീഫിനെയാണ് (35) ആദ്യം അറസ്റ്റ് ചെയ്തത്.
കാറിൽ കടത്തിയ 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എം.ഡി.എം.എ, .05 ഗ്രാം എൽ.എസ്.ടി സ്റ്റാമ്പ് എൽ സഹിതമാണ് കണ്ണമംഗലത്തുനിന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചേലേമ്പ്ര പുല്ലിപറമ്പ് പാറക്കടവ് പാലത്തിനടുത്ത് 9.82 കിലോഗ്രാം കഞ്ചാവുമായി കടലുണ്ടി മണ്ണൂർ സ്വദേശികളായ വിനോദ് കുമാർ, മുഹമ്മദ് ഷഫീർ, ബേബിഷാൻ എന്നിവരെ പിടികൂടിയത്. സ്കൂട്ടറും പിടിച്ചെടുത്തു. തുടർന്ന് വിനോദ് കുമാറിെൻറ വീട്ടിൽ നടത്തിയ പരിശോധനയിൽ 33.5 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു. ആർ. ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പരപ്പനങ്ങാടി എക്സൈസ് സംഘവും എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികൾ വലയിലായത്.
അസിസ്റ്റൻറ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവിൻറിവ് ഓഫിസർമാരായ ടി. പ്രജോഷ് കുമാർ, കെ. പ്രദീപ് കുമാർ, ഷിബു ശങ്കർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, സി. സാഗിഷ്, എം. ദിദിൻ, എ. അരുൺ, ജയകൃഷ്ണൻ, വനിത ഉദ്യോഗസ്ഥരായ പി. സിന്ധു, പി.എം. ലിഷ, ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.