അത്യാധുനിക ചികിത്സ സൗകര്യങ്ങളുമായി ജൈത്രയാത്ര തുടരുന്ന പരപ്പനങ്ങാടി നഹാസ് ആശുപത്രിക്ക് എൻ.എബി.എച്ച് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡർ) അംഗീകാരം. ജില്ലയിൽ എൻ.എബി.എച്ച് അംഗീകാരം ലഭിക്കുന്ന ചുരുക്കം ആശുപത്രികളിൽ ഒന്നായി നഹാസ് മാറി. നിരന്തര പരിശോധനകൾക്ക് ശേഷമാണ് അംഗീകാരം ലഭിച്ചത്.
ശിശുരോഗ വിദഗ്ധൻ കൂടിയായ മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ മുനീർ നഹയുടെ നേതൃത്വത്തിൽ പരിചയ സമ്പന്നരായ ഒരുകൂട്ടം ചികിത്സ വിദഗ്ധരുടെ പരിചരണ മികവിന് കൂടിയുള്ള അംഗീകാരമാണിത്. ഇതിനകം അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഡോ. ഇ.പി. റജീന മുനീർ നഹയുടെ മേൽനോട്ടത്തിലുള്ള അത്യാധുനിക ഐ.വി.എഫ് വന്ധ്യത നിവാരണ വിഭാഗവും നഹാസിന്റെ യശ്ശസിനെ ലോകോത്തരമാക്കുന്നു. കുറഞ്ഞ ചെലവിൽ മികവുറ്റ ചികിത്സകൾ സാധാരണക്കാർക്ക് പ്രാപ്യമാക്കണമെന്ന നഹാസ് സ്ഥാപകൻ ഡോ. മുഹമ്മദ് നഹയുടെ പ്രഖ്യാപിത നയത്തിന്റെ പൈതൃകശോഭ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. നഹാസിന് ചുറ്റും പട്ടിണിയുണ്ടാവരുതെന്ന എച്ച്.ആർ മാനേജർ സി.പി. സക്കരിയ കേയി മുന്നോട്ടുവെച്ച ആശയം പ്രായോഗികമായതോടെ ഉച്ച ഭക്ഷണങ്ങൾ എന്നും നഹാസ് കവാടത്തിൽ ആവശ്യക്കാരെ കാത്തിരിക്കുന്നു. ഇവക്ക് പുറമെ നഹാസ് ചാരിറ്റി വൃക്ക രോഗികൾക്ക് വർഷംതോറും ചികിത്സ സഹായമേകുന്നു.
ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി വിദേശികൾ നിത്യചികിത്സകരായി എത്തുകയും ചെയ്യുന്ന നഹാസിന്റെ എൻ കെയർ ഐ.വി.എഫിന് പരപ്പനങ്ങാടിക്ക് പുറമെ കോഴിക്കോടും കണ്ണൂരിലും ശാഖകളുണ്ട്.
അസ്ഥിരോഗ ചിരിത്സ രംഗത്തും ട്രോമോ വിഭാഗത്തിലും പ്രഗല്ഭരായ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായി നഹാസ് എം.ഡി മുനീർ നഹ പറഞ്ഞു. സ്ത്രീരോഗം, എല്ല് രോഗം, ശിശുരോഗം, ജനറൽ മെഡിസിൻ, ദന്തരോഗം, സ്കിൻ, ഇ.എൻ.ടി, നെഞ്ച് രോഗം, ഹൃദയ രോഗം, ഞരമ്പ് രോഗം, സൈക്കോ, ഫിസിയോ തെറപ്പി എന്നീ വിഭാഗങ്ങൾക്ക് പുറമെ പ്രായാധിക്യത്തിന്റെ അവശതകളെ അതിജയിക്കാനും യുവത്വത്തിന്റെ തീക്ഷ്ണത നിലനിർത്താനുമുള്ള കോസ്മെറ്റിക് ഗൈനക്കോളജി, പെർമനന്റ് കോസ്മെറ്റിക് വിഭാഗവും തലമുറകളുടെ അന്തരമില്ലാതാക്കി മികച്ച സ്വീകാര്യതയോടെ പ്രവർത്തിക്കുന്നു. ഇത്തരം ചികിത്സ വൈവിധ്യങ്ങൾക്കിടയിൽ നഹാസിനെ തേടി വന്ന ദേശീയ അംഗീകാരം ജനറൽ മാനേജർ അഹമ്മദലിയുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ ആത്മാർത്ഥ സേവനത്തിനുള്ള അംഗീകാരം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.