പരപ്പനങ്ങാടി: പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിട സമുച്ചയ നിര്‍മാണോദ്ഘാടനം 25ന് രാവിലെ 10ന് കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് എന്‍. നാഗരേഷ് നിര്‍വഹിക്കുമ്പോൾ നിയമ പോരാട്ടം വിജയം കണ്ടതിന്റെ നിർവൃതിയിൽ കെ.പി.എ. മജീദ് എം.എല്‍.എ. എം.എല്‍.എയുടെ നിരന്തര ശ്രമഫലമായാണ് കോടതിക്ക് ബഹുനില കെട്ടിടം നിർമിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചത്. കെ.പി.എ. മജീദിന്റെ ശ്രമഫലമായി പരപ്പനങ്ങാടിയിലേക്ക് കോടതി കെട്ടിടം അനുവദിച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.
വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെയും നിരന്തരം ബന്ധപ്പെട്ട് പ്രപ്പോസലുകള്‍ നല്‍കിയെങ്കിലും കെട്ടിട നിർമാണത്തിനാവശ്യമായ തുക അനുവദിച്ചില്ല.
രണ്ട് തവണ നിയമസഭയില്‍ സബ്മിഷൻ അവതരിപ്പിച്ചെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. അവസാനം കേരള ഹൈകോടതിയില്‍ വിഷയം ഉന്നയിച്ച് കെ.പി.എ. മജീദ് തുടക്കമിട്ട നിയമ പോരാട്ടമാണ് വഴിത്തിരിവായത്. കേസ് പരിഗണിച്ച ഹൈകോടതി പ്രവൃത്തിക്കാവശ്യമായ മുഴുവന്‍ തുകയും അനുവദിക്കാന്‍ ആഭ്യന്തര വകുപ്പിന് നിർദേശം നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.