ചെട്ടിപ്പടിയിൽ നടന്ന കെ. റെയിൽ ഇരകളുടെ സമരാലോചനാ സംഗമം

കെ റെയിൽ ഇരകളുടെ സമരത്തിന് ജനപ്രതിനിധികളുടെ പിന്തുണ

പരപ്പനങ്ങാടി: കെ. റെയിൽ പദ്ധതി അശാസ്ത്രിയവും അനാവശ്യവുമാണന്ന് ഇരകളുടെ സംഗമം അഭിപ്രായപ്പെട്ടു .ചെട്ടിപ്പടിയിൽ വെച്ച് നടന്ന ഇരകളുടെ സമരാലോചനാ സംഗമത്തിന് പിന്തുണയുമായി ജനപ്രതിനിധികളെത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം. പി. എം.എൽ.എമാരായ കെ.പി. എ മജീദ്, കുറുക്കോളി മൊയ്തീൻ, നഗരസഭ ചെയർമാൻ എ. ഉസ്മാൻ, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് എന്നിവരാണ് ഇരകളുടെ സമരത്തിന് പിന്തുണ അറിയിച്ചത്.

സമരസമിതി ചെയർമാൻ അബൂബക്കർ ചെങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾക് പുറമെ അശ്റഫ് ഓലപീടിക (മുസ്ലിം ലീഗ്), കാട്ടുങ്ങൽ മുഹമ്മദ് കുട്ടി (കോൺഗ്രസ്), പി. ജഗനിവാസൻ (ബി. ജെ.പി), ഇ.വി. അബ്ദു സമദ് (ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ), രവി തേലത്ത് (ബി.ജെ.പി), എന്നിവർ സംസാരിച്ചു.ഈ മാസം 20 ന് തിരൂർ മിനി സിവിൽ സ്റ്റേഷനിലേക് ജനകീയ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.



Tags:    
News Summary - representatives arrived to K Rail victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.