പരപ്പനങ്ങാടി: ലോക്ഡൗൺ ഇടവേളയിൽ ചായപ്പൊടികൊണ്ട് കരവിരുത് തീർത്ത സി.എ. വിദ്യാർഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലും ഇടം നേടി. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ നാലകത്ത് അബ്ദുൽ ലത്വീഫ്-സുമയ്യ ദമ്പതികളുടെ മകളും എൻജിനിയർ സൈനുൽ ആബിദീെൻറ ഭാര്യയുമായ റിസ്വാന ഹസ്സനാണ് ബഹുമതി നേടിയത്.
ചായപ്പൊടി ഉപയോഗിച്ച് 15 പ്രധാനമന്ത്രിമാരുടെ ജീവൻ തുടിക്കുന്ന മുഖഛായ തീർത്താണ് വിദ്യാർഥിനി ശ്രദ്ധ പിടിച്ചു പറ്റിയത്.
അഞ്ചര മണിക്കൂർ സമയമെടുത്താണ് പൂർത്തികരിച്ചത്. ചെറുപ്പം മുതലെ കാൻവാസിൽ വരയുടെ വൈഭവം തീർത്ത് വീട്ടുകാരുടെയും തുടർന്ന് സമീപകാലത്ത് സമൂഹ മാധ്യമത്തിലും പങ്കുവെക്കാൻ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.