ക​മ്പി​വേ​ലി​ക​ൾ​ക്കി​ട​യി​ലൂ​ടെ രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​ യാ​ത്ര

പ​ര​പ്പ​ന​ങ്ങാ​ടി: നാ​ടും ന​ഗ​ര​വും ആ​വ​ശ്യ​ത്തി​ന് പു​രോ​ഗ​മി​ച്ചി​ട്ടും ഒ​രു​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളെ എ​ടു​ത്തു​കൊ​ണ്ടു​പോ​കേ​ണ്ട അ​വ​സ്ഥ​യി​ൽ​നി​ന്ന് ഇ​പ്പോ​ഴും മോ​ച​ന​മാ​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടാം ഡി​വി​ഷ​ൻ കു​ന്നും​പു​റം മേ​ഖ​ല​യി​ലെ 10 വീ​ട്ടു​കാ​ർ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. മൂ​ന്ന് അ​ടി​യി​ൽ താ​ഴെ​മാ​ത്രം വീ​തി​യു​ള്ള ഇ​ട​വ​ഴി​യി​ൽ ഒ​രു​ഭാ​ഗം ക​മ്പി​വേ​ലി​യും മ​റു​ഭാ​ഗം മു​ള്ളു​വേ​ലി​യു​മാ​ണ്. സാ​ധാ​ര​ണ സ്പെ​ഷ​ൽ ഗ്രേ​ഡു​ക​ളി​ൽ​പെ​ടാ​ത്ത പ​ഞ്ചാ​യ​ത്തി​ൽ​പോ​ലും കാ​ണാ​റി​ല്ലാ​ത്ത ഇ​ട​വ​ഴി​യാ​ണ് ന​ഗ​ര​സ​ഭ​യാ​യ പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ കു​ന്നും​പു​റ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി നി​ല നി​ൽ​ക്കു​ന്ന​ത്.

മി​ക്ക​വീ​ടു​ക​ളി​ലും പ്രാ​യാ​ധി​ക്യം​കൊ​ണ്ടും മ​റ്റ​സു​ഖ​ങ്ങ​ൾ കൊ​ണ്ടും അ​വ​ശ​രാ​യ​വ​രും താ​മ​സി​ക്കു​ന്നു​ണ്ട്. അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ.

Tags:    
News Summary - The hospital journey with the patient through the barbed wire fences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.