പരപ്പനങ്ങാടി: കിലോക്ക് അമ്പതിലേറെ രൂപ വിലയുണ്ടായിരുന്ന നേന്ത്രപ്പഴം ഒറ്റയടിക്ക് 40ന് താഴേക്ക് കൂപ്പുകുത്തിയത് കർഷകരുടെ നടുവൊടിച്ചു.
ശനിയാഴ്ച 30ൽ താഴെ രൂപക്കാണ് രണ്ടും മൂന്നും തരങ്ങൾ ഇടനിലക്കാർ വിലക്കെടുത്തത്. ഇനിയും വില താഴോട്ട് പോകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ശനിയാഴ്ച മൊത്തവിപണിയിൽ നാടൻ നേന്ത്ര പ്പഴത്തിന്റെ ഒന്നാം ഇനത്തിന് 33 രൂപയാണ് ഈടാക്കിയത്. ചില്ലറ കച്ചവടക്കാർ 40 രൂപക്കുവരെ വിൽക്കുന്നുണ്ട്. കർണാടകയിൽനിന്ന് ‘നഗര’ എന്നുപേരുള്ളതും തമഴ്നാട്ടിൽനിന്നും ‘മേട്ടുപാളയം’ എന്നു പേരുള്ളതും കേരള വിപണിയിലേക്ക് ഒരേസമയം കൂടുതൽ കടന്നുവന്നതാണ് നാടൻ നേന്ത്രകർഷകരുടെ പ്രതീക്ഷകൾക്ക് മേൽ പെട്ടെന്ന് കാറ്റ് വീഴ്ച പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.