പരപ്പനങ്ങാടി: കോവിഡ് കാലത്ത് ജോലിയും കൂലിയുമില്ലാതെ ജീവിതം ദുരിതത്തിലായിരിക്കുകയാണ് അന്തർസംസ്ഥാന തൊഴിലാളിയും മലയാളിയായ ഭാര്യയുൾെപ്പടുന്ന കുടുംബവും. അന്നം മുട്ടിയ ഇവർ വീട്ടുവാടക നൽകാൻപോലും പ്രയാസമനുഭവിക്കുകയാണ്.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പരിധിയിലെ റെയിൽവെ പാതയോരത്തിനടുത്തെ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയ കർണാടക സ്വദേശിയായ ഓട്ടോ ഡ്രൈവർ ഇർഷാദ് അഹമ്മദും ഭാര്യ പരപ്പനങ്ങാടി സ്വദേശി ഹാജ്യാരകത്ത് സാജിതയും പറക്കമുറ്റാത്ത മൂന്നു മക്കളും ഉൾക്കൊള്ളുന്നതാണ് കുടുംബം.
ദാരിദ്ര്യത്തിെൻറ ദുരിതക്കയത്തിലാണ്ട കുടുംബം സാജിതയെ വർഷങ്ങൾക്ക് മുമ്പ് കർണാടകയിലേക്ക് വിവാഹം ചെയ്തയക്കുകയായിരുന്നു. കുഞ്ഞ് പിറന്നതോടെ സാജിദ സ്വന്തം വീട്ടിേലക്ക് മടങ്ങി. പിന്നാലെ ഭർത്താവും കൂടി എത്തിയതോടെ സ്വന്തം വീട്ടിലെ ഇല്ലായ്മകളിൽ അന്തിയുറങ്ങാനും ഇടമില്ലാതെ വന്നു. സമീപത്തെ സാമൂഹ്യ പ്രവർത്തകർ ഇവർക്ക് പരിസരത്ത് ഒരു വാടക ക്വാർട്ടേഴ്സ് തരപ്പെടുത്തി നൽകി. ഈ വാടക ക്വാർട്ടേഴ്സിൽ താമസിച്ച്, ഓട്ടോ ഓടിച്ച് ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് മഹാമാരിയും ലോക്ക്ഡൗണും എത്തിയത്. മക്കളുടെ വിദ്യാഭ്യാസമുൾപ്പടെയുള്ള എല്ലാ ചെലവുകൾക്കും അത്താണി ഒാേട്ടാറിക്ഷയിൽനിന്നുള്ള വരുമാനമായിരുന്നു. സമീപത്തെ ബന്ധുവീട്ടുകാർ രണ്ടര സെൻറ് ഭൂമിയും ഒരു ചെറിയ വീടും ഉൾക്കൊള്ളുന്ന താമസ സൗകര്യം പാതി വിലക്ക് ഇവർക്ക് നൽകാൻ സന്നദ്ധരായിട്ടുണ്ട്. ആ തുക കണ്ടെത്താനുള്ള മാർഗം തേടുകയാണിവർ ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.