പരപ്പനങ്ങാടി: ദേശീയപാതയിൽ തലപ്പാറക്കടുത്തുനിന്ന് പരപ്പനങ്ങാടി എക്സൈസ് സംഘം ഒന്നരക്കോടി രൂപയുടെ കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി.
കാറിൽ കടത്തുകയായിരുന്ന 175 കിലോ കഞ്ചാവ് ശേഖരവുമായി ചേലേമ്പ്ര ചേലൂപ്പാടം സ്വദേശി ഫിറോസ് എന്ന ഹസൻകുട്ടി (41), ഫറോക്ക് പെരുമുഖം സ്വദേശി എം. അബ്ദുൽ ഖാദർ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി റേഞ്ച് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നടപടി. ഇവർ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പിടിച്ചെടുത്തു. രണ്ട് കിലോ വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വിൽപനക്കാർക്ക് എത്തിക്കുന്ന സംഘമാണിത്.
കഴിഞ്ഞദിവസം പെരുവള്ളൂർ ഭാഗത്തുനിന്ന് എട്ട് കിലോ കഞ്ചാവുമായി കാടപ്പടി സ്വദേശികളായ പി. അബ്ദുൽ സമദ് (44), ടി. സുലൈമാൻ (35) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ ടി. പ്രജോഷ് കുമാർ, കെ. പ്രദീപ് കുമാർ, പി. മുരളീധരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ശിഹാബുദ്ദീൻ, നിതൻ ചോമാരി, പി. അരുൺ, എ. ജയകൃഷ്ണൻ, പി. സിന്ധു, കെ. സ്മിത, സാഗിഷ് ചക്കുങ്ങൽ, ആർ.യു. സുഭാഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.