പരപ്പനങ്ങാടി: ഓപ്പറേഷൻ ലോക്ഡൗണിെൻറ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 22 കിലോഗ്രാം കഞ്ചാവുമായി ഗുഡല്ലൂർ സ്വദേശി പിടിയിൽ. വള്ളിക്കുന്ന് അരിയല്ലൂർ ബീച്ചിൽ ഗൂഡല്ലൂർ സ്വദേശിയും നിലമ്പുർ കരുളായിയിൽ താമസിക്കുന്നതുമായ സി. ജാഫറിനെയാണ് (39) 4.100 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
പിന്നീട് കരുളായിയിലെ വീട്ടിൽ നിന്ന് 18 കിലോഗ്രാമും പിടികൂടി.കാറും പിടിച്ചെടുത്തു. പ്രിവൻറീവ്ഓഫിസർമാരായ കെ. പ്രദീപ് കുമാർ, പി. മുരളീധരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, അരുൺ പാറോൽ, ജയകൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ എം. ശ്രീജ, കെ. സ്മിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.