വെളിയങ്കോട്: പൊന്നാനി താലൂക്കിൽ കാലങ്ങളായി പട്ടയം ലഭിക്കാതെ ദുരിതത്തിലായവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ സംയുക്ത പരിശോധന നടത്തി. മാട്ടുമ്മൽ, പത്തിരം എസ്.സി കോളനി, പതിനാറാം കോളനി, എസ്.ഐ പടി കോളനി, ശ്രീലങ്ക കോളനി എന്നിവിടങ്ങളിലെ പട്ടയപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് സന്ദർശനം നടത്തിയത്.
മാട്ടുമ്മൽ തിരുത്ത് പ്രദേശത്ത് 27 കുടുംബങ്ങളുടെ പട്ടയ പ്രശ്നത്തിന്റെ സാങ്കേതിക വശങ്ങൾ അന്വേഷിച്ചു. പട്ടയം ലഭിക്കാത്തതിനുള്ള തടസ്സങ്ങൾ എന്തെന്ന് കണ്ടെത്തി റവന്യൂ വിഭാഗം അവ പരിഹരിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകും.
തുടർന്ന് പട്ടയം ലഭ്യമാക്കാൻ നടപടി ഊർജിതമാക്കും. ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്, ഫിഷറീസ് ഓഫിസർ സുലൈമാൻ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.