പെരിന്തൽമണ്ണ: വ്യാജരേഖ ചമച്ച് ജി.എസ്.ടി തട്ടിപ്പ് നടത്തി അടക്ക കടത്താൻ ശ്രമിച്ച സംഭവത്തിൽ പിടികൂടിയ അടക്ക 45,15,000 രൂപക്ക് ലേലം ചെയ്തു.
അഞ്ചു ശതമാനം നികുതി ഉൾപ്പെടെയായിരുന്നു ലേലം. തവനൂർ സ്വദേശി പ്രശാന്ത് നായാടിവളപ്പിൽ എന്നയാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിൽ പിടിച്ചെടുത്ത അടക്കയാണ് ലേലം ചെയ്തത്.
25 ടൺ അടക്കയുമായി പെരുമ്പിലാവിൽനിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് ജി.എസ്.ടി വിഭാഗം പിടിച്ചെടുത്ത് ചരക്ക് ലേലം ചെയ്തത്. യഥാർത്ഥ പ്രതികൾക്കുവേണ്ടി അന്വേഷണം നടന്നുവരികയാണെന്ന് ജി.എസ്.ടി ഇൻറലിജൻസ് ജോയൻറ് കമീഷണർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പ്രശാന്തിെൻറ ഹരജി ഹൈകോടതിയിൽ നിലവിലുണ്ട്. കോഴിക്കോട് ജോയൻറ് കമീഷണർ (ഇൻറലിജൻസ്) ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ (ഇൻറലിജൻസ്) കെ. മുഹമ്മദ് സലീം, സ്റ്റേറ്റ് ടാക്സ് ഓഫിസർ (ഇൻറലിജൻസ്) സി. ബ്രിജേഷ്, അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ പി.എ. ബാസിം, സി.പി. സുബൈർ, ഉമ്മർ ഫാറൂഖ് എന്നിവർ ലേലനടപടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.