പെരിന്തൽമണ്ണ: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫിസ് സംഘടിപ്പിച്ച താലൂക്ക് നിക്ഷേപക സംഗമത്തിൽ 70 കോടിയുടെ പദ്ധതികൾ അവതരിപ്പിച്ചു. 60 നവ നിക്ഷേപകർ പ്രോജക്ടുകൾ അവതരിപ്പിച്ചു. ഗാർമെന്റ്സ്, ടൂറിസം, ഭക്ഷ്യ സംസ്കരണം, ഫർണിച്ചർ, ഓട്ടോമൊബൈൽ സർവിസ് തുടങ്ങിയ മേഖലകളിലായി 70 കോടിയുടെ നിക്ഷേപവും 700 പേർക്ക് തൊഴിലും ലഭിക്കുന്ന പദ്ധതികളുമാണ് അവതരിപ്പിച്ചത്. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം, സബ് കലക്ടർ ശ്രീധന്യ സുരേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ല വ്യവസായ കേന്ദ്രം മാനേജർ സി.ആർ. സോജൻ മുഖ്യപ്രഭാഷണം നടത്തി.
പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫിസർ പി.സി. വിനോദ് നേതൃത്വം നൽകി. വ്യവസായ വികസന ഓഫിസർമാരായ ഷിഹാബുൽ സി.ടി. അക്ബർ, എ.പി. ജുവൈരിയ, ഇ.ഡി.ഇമാർ എന്നിവർ പരിപാടിയുടെ ഏകോപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.