പെരിന്തൽമണ്ണ: ആദിവാസി ഗോത്രവിദ്യാർഥികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്ന സായി സ്നേഹ തീരം ഹോസ്റ്റൽ എം.പി. അബ്ദുസമദ് സമദാനി എം.പി സന്ദർശിച്ചു. സർക്കാർ ഗ്രാൻറില്ലാതെ പ്രവർത്തിക്കുന്ന ഹോസ്റ്റലിനെ കുറിച്ചും വിദ്യാർഥികളുടെ പഠനം, താമസം എന്നിവയെ കുറിച്ചും ഹോസ്റ്റൽ നടത്തിപ്പുകാർ എം.പിയുടെ ശ്രദ്ധയിൽ പെടുത്തി. പത്ത് വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി വിജയിച്ചത്. ഇതിൽ ഒമ്പത് പേരും തുടർപഠനത്തിന് പെരിന്തൽമണ്ണയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. ഹോസ്റ്റലിന് ഗ്രാൻറ് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് ഭാരവാഹികൾ എം.പിയോട് ആവശ്യപ്പെട്ടു.
എം. ബാബു, ലീലാവതി, കുറ്റീരി മാനുപ്പ, വിദ്യാർഥികളായ എം.എം. വിജിത, വിനോദ്കുമാർ എന്നിവർ ചേർന്ന് എം.പിയെ സ്വീകരിച്ചു. വിദ്യാർഥികളോടൊപ്പം ഉച്ചയൂണ് കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.