പെരിന്തല്‍മണ്ണ: വേറിട്ട വിവാഹാഘോഷത്തിന് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുകയാണ് പെരിന്തൽമണ്ണയിലെ സന്നദ്ധ, സാമൂഹിക പ്രവർത്തകർ. അമ്മിനിക്കാട് മുള്ളന്‍മട കോളനിയിലെ പരേതനായ ചാത്തെൻറയും ലീലയുടെയും മകള്‍ അനിതയുടെ വിവാഹമാണ് തിങ്കളാഴ്ച.
പെരിന്തല്‍മണ്ണ സായി സ്‌നേഹതീരത്തില്‍ രാവിലെ 11ന് നടക്കുന്ന കോവിഡ് മാനദണ്ഡം പാലിച്ചുള്ള ചടങ്ങില്‍ കണ്ണൂര്‍ സ്വദേശിയായ ജിതേഷാണ് മിന്നുകെട്ടുക. കരിപ്പാല്‍ കല്ലമ്പള്ളി വീട്ടില്‍ കെ.കെ. കരുണാകരന്‍-ഓമന ദമ്പതികളുടെ മകനാണ്. ആദിവാസിക്ഷേമത്തിനും വിദ്യാർഥികളുടെ പഠനത്തിനും നേതൃത്വം നൽകുന്ന സംരക്ഷണകേന്ദ്രമായ സായി സ്‌നേഹതീരത്തിലെ സഹായിയാണ് അനിത. സ്‌നേഹതീരം ഭാരവാഹിയും ആദിവാസിക്ഷേമ പ്രവര്‍ത്തകനുമായ കെ.ആര്‍. രവിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനാവശ്യമായ കാര്യങ്ങള്‍ ഒരുക്കുന്നത്. ഇതിനായി തുടങ്ങിയ വാട്‌സ് ആപ് ഗ്രൂപ്പിലൂടെ നാടിെൻറ വിവിധ മേഖലകളിലെ വ്യക്തികളും സന്നദ്ധസേവന സംഘടനകളും സായി സ്‌നേഹതീരത്തിലെത്തി സംഭാവനകള്‍ നല്‍കി.
എല്ലാ പിന്തുണകളും അനുഗ്രഹങ്ങളുമായി നാടൊന്നാകെ വിവാഹം മംഗളമാക്കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.