പെരിന്തൽമണ്ണ: നഗരത്തോട് ചേർന്നുകിടക്കുന്ന കുളിർമലയിൽ സ്വകാര്യ പങ്കാളിത്തത്തോടെ വിനോദ സഞ്ചാര സാധ്യത കൂടി കണക്കാക്കി ബയോപാർക്ക് പദ്ധതി ആലോചനയിൽ. പദ്ധതിക്ക് വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കി സമർപ്പിക്കുന്നതിന് ബുധനാഴ്ച ചേർന്ന നഗരസഭ ഭരണസമിതി അംഗീകാരം നൽകി. വിവിധ മേഖലകളിൽ മുന്നേറ്റവും മാറ്റവും നേട്ടങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ടൂറിസം മേഖലയെ കൂടി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുളിർമല ബയോപാർക്ക് പദ്ധതി നടപ്പാക്കുന്നതെന്നും നഗരസഭ ഭരണസമിതി വ്യക്തമാക്കി.
ഏറ്റവും മികച്ച പദ്ധതിയാക്കി മാറ്റുന്നതിന് കൂടുതൽ സ്ഥലസൗകര്യം ആവശ്യമായി വരും. സ്വകാര്യ പങ്കാളിത്തത്തോടെ കൂടിയാണ് പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നത്. നല്ല കാലാവസ്ഥ എല്ലായിപ്പോഴും നിലനിർത്തുന്ന സ്ഥലമാണ് കുളിർമല. കുടുംബസമേതം സമയം ചിലവഴിക്കുവാനും കുട്ടികൾക്കുള്ള പാർക്കും അഡ്വഞ്ചർ ടൂറിസവുമുൾപ്പെടെ വിപുലമായ സാധ്യതകളും ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദ ബയോ പാർക്കാണ് ആലോചനയിൽ. കുന്നും പാറക്കെട്ടുകളുമാണ് കുളിർമലയും ഇതിനോട് ചേർന്ന തെക്കൻമലയിലും വലിയ പാറക്കെട്ടുകളുള്ളതിനാൽ തെക്കൻമലയിൽ വൻതോതിൽ പാറഖനനമാണ് നടക്കുന്നത്. എന്നാൽ, കുറച്ചുകൂടി പ്രകൃതി സൗന്ദര്യം നിലനിൽക്കുന്ന ഭാഗമാണ് കുളിർമല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.