പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ മൂന്നാമത് ബസ്സ്റ്റാൻഡ് തുറക്കുമ്പോൾ പ്രായോഗികമായി നടപ്പാക്കാവുന്ന നിർദേശങ്ങൾ ബസുടമ സംഘം സമർപ്പിച്ചു. പെരിന്തൽമണ്ണയിലേക്ക് ഊട്ടി റോഡ് വഴി വരുന്ന ബസുകൾ മാനത്തുമംഗലത്തുനിന്നും തിരിഞ്ഞ് ബൈപാസ് സ്റ്റാൻഡിലെത്തി അവിടെ യാത്രക്കാരെയിറക്കി മടങ്ങുകയെന്നതാണ് നഗരസഭയുെട നേതൃത്വത്തിൽ ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി കൈക്കൊണ്ട തീരുമാനം.
ഇത് ജനങ്ങളെ വലിയ തോതിൽ പ്രതിസന്ധിയിലാക്കുമെന്നും സ്ത്രീകൾ, വിദ്യാർഥികൾ തുടങ്ങി ടൗണിലെത്തുന്നവർ വീണ്ടും ഒാട്ടോറിക്ഷ ആശ്രയിക്കേണ്ടി വരുമെന്നുമാണ് പരാതി. ഊട്ടി റോഡ് വഴി വരുന്ന ബസുകൾ ആശുപത്രികൾക്ക് മുന്നിലൂടെ ടൗണിലും പട്ടാമ്പി റോഡ് വഴി പുതിയ മുനിസിപ്പൽ സ്റ്റാൻഡിലും (മൂസക്കുട്ടി സ്മാരക ബസ്സ്റ്റാൻഡ്) പ്രവേശിച്ച് മടക്കം ബൈപാസ് റോഡ് വഴിയാക്കുക. അല്ലെങ്കിൽ മാനത്തുമംഗലം ബൈപാസ് വഴി ബൈപാസ് സ്റ്റാൻഡിലും ടൗണിലും മൂസക്കുട്ടി സ്മാരക സ്റ്റാൻഡിലുമെത്തുക എന്നതാണ് പ്രധാന മാറ്റം.
കോഴിക്കോട് റോഡ്, പട്ടാമ്പി റോഡ് വഴി ടൗണിലെത്തി ഊട്ടി റോഡ് വഴി പോകേണ്ടവ മൂസക്കുട്ടി സ്റ്റാൻഡിൽ എത്തി ബൈപാസ് വഴി പോവുക, കോഴിക്കോട് റോഡ്, ഊട്ടി റോഡ് എന്നിവയിൽ കൂടി കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ മാനത്തുമംഗലം ബൈപാസ് വഴി പൊന്ന്യകുർശിയിൽ കൂടി മനഴി സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി ഡിപ്പോയിലുമെത്തുക. പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി പാതാക്കര ബൈപാസ് വഴി വരവും പോക്കുമാക്കുക. പട്ടാമ്പി റോഡിലൂടെ പെരിന്തൽമണ്ണയിലെത്തുന്നവ മൂസക്കുട്ടി സ്റ്റാൻഡിൽ കയറുകയും മടക്കം കോഴിക്കോട് റോഡ് വഴി ട്രാഫിക് ജങ്ഷനിലൂടെയാക്കുക, പട്ടാമ്പി, ചെർപ്പുളശ്ശേരി കെ.എസ്.ആർ.ടി.സി പാതാക്കര വഴി വിടുക, ഇവിടേക്കുള്ള സ്വകാര്യ ബസുകൾ മൂസക്കുട്ടി സ്റ്റാൻഡിൽനിന്ന് ജൂബിലി റോഡ് വഴി പോവുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. മണ്ണാർക്കാട് റോഡിൽ ഡിവൈ.എസ്.പി ഒാഫിസ്, കെ.എസ്.ആർ.ടി.സി, ഗവ. ആശുപത്രി, മുനിസിപ്പാലിറ്റി, സംഗീത തിയറ്ററിെൻറ മുൻവശം, കോഴിക്കോട് റോഡിൽ ബൈപാസ് ജങ്ഷനു സമീപം, ബൈപാസ് റോഡിൽ ജങ്ഷനു സമീപം, പട്ടാമ്പി റോഡിൽ തപാൽ ഒാഫിസിനു സമീപം എന്നിവിടങ്ങളിൽ സ്റ്റോപ് നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.