പെരിന്തൽമണ്ണ: തിരക്കൊഴിഞ്ഞ ഞായറാഴ്ച പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ശുചീകരണ സമയത്തും മൂർഖൻ കുഞ്ഞിനെ പിടികൂടി. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ അടച്ചിട്ട എമർജൻസി തിയറ്ററിന് സമീപം തറയിൽ ഇഴഞ്ഞുനീങ്ങുന്നതാണ് ജീവനക്കാർ കണ്ടത്. ഉടൻ സമീപത്ത് ശുചീകരണം നടത്തുന്ന ട്രോമകെയർ വളന്റിയർമാർ എത്തി പിടികൂടി ഡബ്ബയിലാക്കി. ഇതോടെ ആകെ പിടികൂടിയവയുടെ എണ്ണം 19 ആയി. അതിനിടെ വലിയ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല. ആശുപത്രി കാന്റീന് പിറകുവശത്താണ് ഒരാൾ വലിയ പാമ്പിനെ കണ്ടതായി അറിയിച്ചത്. ട്രോമകെയർ പ്രവർത്തകർ ശുചീകരണം നിർത്തി ഇതിനായി ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കണ്ടത് മൂർഖൻ പാമ്പാണോ ചേരയാണോ എന്ന് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.