കൊളത്തൂർ: അവർ കാണുമ്പോൾ ഉറുമ്പരിച്ച് ഈച്ച പൊതിഞ്ഞ നിലയിൽ ഏറെ അവശതയിലായിരുന്നു ആ കാക്കക്കുഞ്ഞ്. കൊളത്തൂർ തെക്കേക്കരയിലെ സഹോദരിമാരായ ആര്യയും അഞ്ജനയും വീടിനു പുറത്ത് കളിക്കുന്നതിനിടെയാണ് വീണുകിടന്ന കാക്കയെ കണ്ടത്. വീടിനു സമീപത്തെ അഴുക്കുചാലിനടുത്ത് പകുതി ഭാഗം വെള്ളത്തിലായി ശരീരം അനക്കാനാവാതെ കിടക്കുകയായിരുന്നു കാക്ക.
പാതി ജീവനായി കിടക്കുന്ന കാക്കക്കുഞ്ഞിനെ ഉപേക്ഷിച്ച് പോകാൻ അവർക്ക് മനസ്സ് വന്നില്ല. അതിനെ കൈയിലെടുത്ത് ഈച്ചകളെയും ഉറുമ്പുകളെയും നീക്കി. വീട്ടിലെത്തിച്ച് വെള്ളവും ഭക്ഷണവും നൽകി. കടയിൽ നിന്ന് ഗ്ലൂക്കോസ് എത്തിച്ച് നിപ്പിളിലൂടെ വായിലേക്ക് പകർന്ന് നൽകി. വീട്ടിൽ കോഴിയുടെ അവശത മാറ്റാൻ സൂക്ഷിച്ച മരുന്നും നൽകി. വിവരമറിഞ്ഞ രക്ഷിതാക്കളും പ്രോത്സാഹനം നൽകി.
സ്നേഹകൂട്ടുമായി കുട്ടികളെത്തിയതോടെ കാക്കക്കുഞ്ഞും ഉഷാറായി. ഒരു ദിവസം അതിഥിയായി വീട്ടിൽ പരിചരിച്ച കാക്കക്കുഞ്ഞിനെ ആരോഗ്യത്തോടെയാണ് കൂട്ടുകാർക്ക് അടുത്തേക്ക് വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.