ആർ.സി.എച്ച് ഓഫിസർക്ക് തിരുവനന്തപുരത്ത് നിയമനം: ജില്ലയിൽ ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ കുറവ്

പെ​രി​ന്ത​ൽ​മ​ണ്ണ: ജ​ന​സം​ഖ്യ​ക്ക​നു​സ​രി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​നി​ൽ (കെ.​എം.​സി.​എ​ൽ) വ​ർ​ക്ക് അ​റേ​ഞ്ച്മെൻറി​ൽ നി​യ​മി​ച്ച് ഉ​ത്ത​ര​വ്. ഇ​തോ​ടെ ജി​ല്ല​ക്ക് ഒ​രു ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ സേ​വ​നം കു​റ​യും. ഡോ. ​ഷി​ബു​ലാ​ലി​നാ​ണ് പ​ക​രം ചു​മ​ത​ല മാ​റ്റി ന​ൽ​കി​യ​ത്. നി​ല​വി​ൽ ആ​ർ.​സി.​എ​ച്ച് ഓ​ഫി​സ​റു​ടെ സേ​വ​ന​മാ​ണ് അ​ദ്ദേ​ഹം ചെ​യ്തി​രു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തെ വ​ർ​ക്ക് അ​റേ​ഞ്ച്മെൻറി​ൽ ചു​മ​ത​ല ന​ൽ​കാ​നാ​യി മാ​ത്രം ഒ​ഴി​ഞ്ഞു​കി​ട​ന്ന ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ (ജ​ന​റ​ൽ) ത​സ്തി​ക​യി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്നാ​ണ് കെ.​എം.​സി.​എ​ൽ ജ​ന​റ​ൽ മാ​നേ​ജ​രാ​ക്കി ചു​മ​ത​ല ന​ൽ​കി​യ​ത്. പി.​കെ. ശ്രീ​മ​തി ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രി​ക്കെ, ജൂ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ൻ​റാ​യ ഡോ. ​ഷി​ബു​ലാ​ലി​നെ എ​ൻ.​ആ​ർ.​എ​ച്ച്.​എം ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​റാ​യി വ​ർ​ക്ക് അ​റേ​ഞ്ച്മെൻറി​ൽ നി​യ​മി​ച്ചി​രു​ന്നു. ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ജ​ന​റ​ൽ ത​സ്തി​ക ജി​ല്ല​യി​ൽ കു​റ​ച്ചു​കാ​ല​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം ആ​ർ.​സി.​എ​ച്ച് ഓ​ഫി​സ​റു​ടെ ത​സ്തി​ക​യും ഒ​ഴി​ഞ്ഞു. വ​ർ​ക്ക് അ​റേ​ഞ്ച്മെൻറി​ൽ മ​റ്റൊ​രു ഡോ​ക്ട​ർ​ക്ക് ചു​മ​ത​ല ന​ൽ​കി കു​റ​വ് നി​ക​ത്തു​മെ​ങ്കി​ലും ജി​ല്ല​ക്ക് പു​റ​ത്ത് പോ​യ ഒ​ഴി​വ് നി​ക​ത്താ​തെ കി​ട​ക്കും.

ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ വ​ലി​യ ജോ​ലി​ഭാ​ര​മു​ള്ള ര​ണ്ട് ത​സ്തി​ക​ക​ളാ​ണ് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ​തും ജി​ല്ല പ്ര​ജ​ന​ന​ശി​ശു​രോ​ഗം (ആ​ർ.​സി.​എ​ച്ച്) ഓ​ഫി​സ​റു​ടേ​തും. സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ല​ട​ക്കം ന​ട​ക്കു​ന്ന സ്കാ​നി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട ചു​മ​ത​ല​യും ആ​ർ.​സി.​എ​ച്ച് ഓ​ഫി​സ​ർ​ക്കാ​ണ്. മൂ​ന്ന് ജി​ല്ല ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പ്, തീ​ര​ദേ​ശ-​ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് ജോ​ലി കൂ​ടു​ത​ലാ​ണ് മ​ല​പ്പു​റ​ത്ത്.

Tags:    
News Summary - Deputy Director of Health Department has been transferred in Malappuram district.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.